രാജി തീരുമാനത്തില്‍ മാറ്റമില്ലാതെ രാഹുല്‍ ഗാന്ധി

സ്വ ലേ

May 28, 2019 Tue 07:59 PM

ന്യൂഡല്‍ഹി: ലോക്സഭാ തിരഞ്ഞെടുപ്പില്‍ ഉണ്ടായ   തോൽവിയെ തുടര്‍ന്ന് അധ്യക്ഷസ്ഥാനം രാജി വയ്ക്കാനുള്ള തീരുമാനത്തില്‍ ഉറച്ചുനിന്ന്  രാഹുല്‍ ഗാന്ധി. രാഹുലിനെ അനുനയിപ്പിക്കാന്‍ ഡല്‍ഹിയില്‍ തിരക്കിട്ട ചര്‍ച്ചകള്‍ നടക്കുകയാണ്.  ഇന്ന് രാഹുല്‍ ഗാന്ധിയെ കണ്ട്  പ്രിയങ്ക ഗാന്ധി സംസാരിച്ചെങ്കിലും  തീരുമാനത്തില്‍ മാറ്റമില്ലെന്നാണ് സൂചന. രാഹുൽ ഗാന്ധി രാജി തീരുമാനത്തില്‍ ഉറച്ച്‌ നില്‍ക്കുന്നതോടെ  കോണ്‍ഗ്രസ്‌ കടുത്ത പ്രതിസന്ധിയിലായിരിക്കുകയാണ്.അമേഠിയിലെ തോൽവി രാഹുലിന് കനത്ത തിരിച്ചടിയാണ് നൽകിയത്.


കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ അമേഠിയിൽ   വലിയ ഭൂരിപക്ഷത്തിൽ ജയിച്ച രാഹുൽ സ്‌മൃതി ഇറാനിയോട് പരാജയപ്പെടുകയാണ് ഉണ്ടായത്. ലോക്‌സഭാ തിരഞ്ഞെടുപ്പ് ഫലം എത്തിയതിന് പിന്നാലെ ചേര്‍ന്ന വര്‍ക്കിംഗ് കമ്മിറ്റിയിലാണ് രാഹുല്‍ ഗാന്ധി രാജി വെയ്ക്കാനുള്ള തീരുമാനം അറിയിച്ചത്. 

  • HASH TAGS
  • #congress
  • #RAHUL