മുഖ്യമന്ത്രിയുടെ പരാതി പരിഹാര സെല്ലിന് ഐഎസ്ഒ അംഗീകാരം

സ്വന്തം ലേഖകന്‍

Apr 01, 2020 Wed 10:54 PM

തിരുവന്തപുരം : മുഖ്യമന്ത്രി പിണറായി വിജയന്റെ പരാതി പരിഹാര സംവിധാനമായ സ്‌ട്രെയ്റ്റ് ഫോര്‍വേര്‍ഡിനു ഐ.എസ്.ഒ അംഗീകാരം. ഒരു പൊതുജന ഓണ്‍ലൈന്‍ പരിഹാര സംവിധാനത്തിന് ഐ.എസ്.ഒ സര്‍ട്ടിഫിക്കറ്റ് ലഭിക്കുന്നത് ആദ്യമായാണ്. സ്‌ട്രെയ്റ്റ് ഫോര്‍വേര്‍ഡ് മുഖേന 2, 67,018 പരാതികള്‍ ഇതിനോടകം പരിഹരിച്ചത്. പരാതികളുടെ എണ്ണം കൊണ്ടും കാര്യക്ഷമത കൊണ്ടും രാജ്യത്തെ മികച്ച ഓണ്‍ലൈന്‍ പരാതി പരിഹാര സംവിധാനമായി സ്‌ട്രെയ്റ്റ് ഫോര്‍വേര്‍ഡ് അംഗീകരിക്കപ്പെട്ടു. 


അംഗീകാരം ലഭിച്ച കാര്യം മുഖ്യമന്ത്രി ഒഫിഷ്യല്‍ പേജിലൂടെ അറിയിച്ചു.കേരളത്തിന്റെ പരാതി പരിഹാര സെല്ലുകള്‍ ഇതിനുമുന്‍പും ഏറെ ശ്രദ്ദ നേടിയിരുന്നു.


മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ കാലഘട്ടത്തിലെ ജനസമ്പര്‍ക്ക പരിപാടിയും ഏറെ ശ്രദ്ധ നേടുകയും നിരവധി അംഗീകാരങ്ങളും ലഭിച്ചിരുന്നു. കേരള മോഡല്‍ പരാതി പരിഹാരസെല്ല് ഇന്ത്യയ്ക്ക് ഒന്നടങ്കം മാതൃകയാണ്.


  • HASH TAGS
  • #kerala
  • #pinarayivijayan
  • #Cm
  • #straightforward
  • #isocertificate