രാഹുൽ ഗാന്ധിയുടെ രാജി നിലപ്പാടിൽ മാറ്റമില്ല

സ്വ ലേ

May 29, 2019 Wed 05:33 PM

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനം രാജി വയ്ക്കുന്ന തീരുമാനത്തില്‍ ഉറച്ചു നിന്ന് രാഹുല്‍ ഗാന്ധി.  അധ്യക്ഷ സ്ഥാനം ഒഴിയുകയാണെന്നും പുതിയ  അധ്യക്ഷനെ  ഒരുമാസത്തിനുള്ളില്‍  കണ്ടെത്തണമെന്നും രാഹുൽ ഗാന്ധി പറഞ്ഞു. അധ്യക്ഷ സ്ഥാനത്തു നിന്നും രാജി വയ്ക്കാനുള്ള തീരുമാനത്തില്‍ നിന്നും രാഹുല്‍ ഗാന്ധിയെ പിന്തിരിപ്പിക്കാന്‍  പ്രിയങ്ക ഗാന്ധി, കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സിംഗ് സുര്‍ജേവാല, കെ,സി വേണു ഗോപാല്‍ എന്നിവര്‍ നടത്തിയ ചര്‍ച്ച പരാജയപ്പെടുകയാണ് ഉണ്ടായത്. രാജി കാര്യത്തിൽ ഉറച്ചു നിൽക്കുന്നതായി രാഹുൽ  വ്യക്തമാക്കി 

  • HASH TAGS
  • #RAHUL