ശമ്പളം ജീവനക്കാരുടെ അവകാശം, സാമൂഹിക പ്രതിബദ്ധത സാലറി ചലഞ്ചുകൊണ്ട് സര്‍ക്കാര്‍ അളക്കരുത് : കെ.സുധാകരന്‍

സ്വന്തം ലേഖകന്‍

Apr 04, 2020 Sat 11:34 PM

ശമ്പളം ജീവനക്കാരുടെ അവകാശമാണ് മുഖ്യമന്ത്രിയുടെ ഔദാര്യമല്ലെന്നും ജീവനക്കാരുടെ സാമൂഹിക പ്രതിബദ്ധത സാലറി ചലഞ്ചുകൊണ്ട് സര്‍ക്കാര്‍ അളക്കരുതെന്നും കണ്ണൂര്‍ എംപി കെ.സുധാകരന്‍. സാമ്പത്തിക രംഗത്ത് വിശ്വാസതയില്ലാത്ത സര്‍ക്കാറിണെതെന്നും കഴിഞ്ഞ പ്രളയത്തിന്റെ ഫണ്ട് മുഖ്യമന്ത്രിയുടെ ഓഡിറ്റിംങ് ഇല്ലാത്ത അക്കൗണ്ടിലേക്കാണ് പോയതെന്നും കൃത്യമായ കണക്ക് പുറത്ത് വിടാത്തതു കൊണ്ടാണ് സാലറി ചലഞ്ചില്‍ ആളുകള്‍ക്ക് വിശ്വാസമില്ലാത്തതെന്നും അദ്ദേഹം പറഞ്ഞു. 


പ്രധാനമന്ത്രിയുടെ ഇന്നലെത്തെ ആഹ്വാനം കുട്ടിത്തം നിറഞ്ഞതാണെന്നും പക്വത ഇല്ലാത്തതാണെന്നും സുധാകരന്‍ പറഞ്ഞു. ഇവരൊക്കെ എന്താണ് ഉദ്ദേശിക്കുന്നതെന്നും  കേരളത്തില്‍ രാഷ്ട്രീയകളിയും കേന്ദ്രത്തില്‍ പക്വതയില്ലാത്ത കളിയുമാണ് നടക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.


ജില്ലയിലെ കൊറോണ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുടെ ഏകോപന സമിതി യോഗത്തില്‍, മേയറെയോ, എം പി യായ എന്നെയോ, യു.ഡി.എഫ് എം.എല്‍.എമാരെയോ ജില്ലാ ഭരണകൂടം പങ്കെടുപ്പിക്കാത്തത് സി.പി.എമ്മിന്റെ നിര്‍ദ്ദേശം അനുസരിച്ചാണ് ജില്ലാ ഭരണകൂടം പ്രവര്‍ത്തിക്കുന്നതെന്നതിന്റെ വ്യക്തമായ ഉദാഹരണമാണ്. ഇതിന് മുന്‍പ് ഒരിക്കലും എം.പി യെയോ മറ്റ് ജനപ്രതിനിധികളെയോ ഏകോപന സമിതി യോഗത്തില്‍ വിളിക്കാതിരുന്നിട്ടില്ല.


എന്ത് കൊണ്ട് ഇവിടെ മാത്രം, ഇവിടെ അവര്‍ക്കൊരു ലക്ഷ്യമുണ്ട് അത് രാഷ്ട്രീയമാണ്, ഇത് ഇടതുപക്ഷത്തിന്റെ നേട്ടങ്ങളില്‍ ഒന്നാക്കി മാറ്റി ജന വിശ്വാസം തട്ടിയെടുക്കാന്‍, പഞ്ചായത്ത് തിരഞ്ഞെടുപ്പ് ലക്ഷ്യമാക്കിയുള്ള രാഷ്ട്രീയ നീക്കമാണ് അവര്‍ നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.  • HASH TAGS