നെയ്യാറ്റിൻകരയിൽ അമ്മയുടെയും മകളുടേയും ആത്‌മഹത്യ:ബാങ്കിന് പങ്കില്ലെന്ന് അന്വേഷണത്തിൽ തെളിഞ്ഞു

സ്വ ലേ

May 29, 2019 Wed 06:14 PM

കൊച്ചി:  നെയ്യാറ്റിൻകരയിൽ അമ്മയും മകളും തീകൊളുത്തി മരിച്ച സംഭവത്തിൽ ബാങ്കിന് പങ്കില്ലെന്ന് അന്വേഷണത്തിൽ തെളിഞ്ഞു. ഇവരുടെ മരണത്തിൽ  കനറാ ബാങ്കിന്റെ നടപടികളുമായി ബന്ധമുണ്ടെന്ന ആരോപണത്തിന് തെളിവില്ലെന്ന് പൊലീസ് ഹൈക്കോടതിയിൽ വ്യക്തമാക്കി.


അന്വേഷണം ഇപ്പോൾ പ്രാഥമിക ഘട്ടത്തിലാണ് എത്തി നിൽക്കുന്നത് . ആത്മഹത്യാക്കുറിപ്പിൽ ജപ്തി നടപടികൾ കാരണമായി പറയുന്നുണ്ടെങ്കിലും ബാങ്ക് ഉദ്യോഗസ്ഥർക്ക് മരണത്തിൽ പങ്കുണ്ടെന്ന് വ്യക്തമാക്കുന്ന തെളിവുകളൊന്നുമില്ലെന്ന് അന്വേഷണ ഉദ്യോഗസ്ഥൻ പറഞ്ഞു.ബാങ്കിന്റെ ജപ്‌തി ഭീഷണി മൂലമാണ്‌ ആത്‌മഹത്യയെന്നാണ്‌ ആദ്യം പ്രചരിച്ചത്‌. എന്നാൽ പിന്നീട്‌ ഭർത്താവും ഭർതൃ  മാതാവും ആണ്‌ മരണത്തിന്‌ പിന്നിലെന്ന്‌ സൂചിപ്പിക്കുന്ന ആത്‌മഹത്യാ കുറിപ്പ്‌ കണ്ടെത്തുകയും ചെയ്‌തിരുന്നു.

 

  • HASH TAGS
  • #kerala