മാസ്‌ക് വീട്ടില്‍ നിര്‍മ്മിക്കാം നടന്‍ ഇന്ദ്രന്‍സ് പരിചയപ്പെടുത്തുന്നു : വീഡിയോ

സ്വന്തം ലേഖകന്‍

Apr 07, 2020 Tue 08:03 PM

കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ മാസ്‌ക്കില്ലാതെ വിഷമിക്കുന്നവര്‍ ഇനി പേടിക്കേണ്ട. ഒരു തയ്യില്‍ മിഷന്റെ സാഹയത്തോടെ മാസ്‌ക് അനായാസം വീട്ടില്‍ നിന്നും നിര്‍മ്മിക്കാം. എങ്ങനെ വീട്ടില്‍ തന്നെ മാസ്‌ക് നിര്‍മ്മിക്കാം എന്ന് പരിചയപ്പെടുത്തുകയാണ് നടന്‍ ഇന്ദ്രന്‍സ്. അനായാസം തുണികൊണ്ട് സുരക്ഷിതമായ മാസ്‌ക് നിര്‍മ്മിക്കുന്നത് വീഡിയോയില്‍ കാണാം. ഇതിനോടകം സെന്‍ട്രല്‍ ജയില്‍ ഒരുലക്ഷം മാസ്‌ക് നിര്‍മ്മിച്ചു നല്‍കി. വൈറസ് ബാധ പടര്‍ന്നു പിടിക്കുന്ന സാഹചര്യത്തില്‍ മാസ്‌കിന്റെ ദൗര്‍ലഭ്യം വല്ലാതെ അലട്ടിയിരുന്നു. എന്നാല്‍ ഈ വിദ്യ പ്രയോഗിക്കുകയാണെങ്കില്‍ മറ്റൊരു സ്രോതസ്സുകളെയും ആശ്രയിക്കേണ്ട ആവശ്യമില്ല. ആരോഗ്യമന്ത്രി കെ.കെ ശൈലജ ടീച്ചറുടെ ഫേസ്ബുക്ക് പേജിലൂടെയാണ് വീഡിയോ പങ്കുവെച്ചത്.


  • HASH TAGS
  • #kkshylaja
  • #Covid19
  • #howtomakemask
  • #protectionmask
  • #indrans