ലാലേട്ടാ ഒരു പാട്ട്....ആരോഗ്യപ്രവര്‍ത്തകര്‍ക്ക് ആശ്വാസമായി ലാലേട്ടന്‍

സ്വന്തം ലേഖകന്‍

Apr 08, 2020 Wed 09:11 PM

ആരോഗ്യപ്രവര്‍ത്തകര്‍ക്ക് ആശ്വാസമായി നടന്‍ മോഹന്‍ലാല്‍. കൊറോണ വൈറസ് ബാധയെ പ്രതിരോധിക്കാന്‍ സംസ്ഥാനത്ത് ഉടനീളം ജോലി ചെയ്യുന്ന ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് മനകരുത്ത് നല്‍കാന്‍ വീഡിയോ കോണ്‍ഫ്രന്‍സിലൂടെ ലാലേട്ടന്‍ വന്നു. കൊറോണ വൈറസ് ബാധയെ പ്രതിരോധിക്കുന്ന തിരുവനന്തപുരം മുതല്‍ കാസര്‍ക്കോട് വരെയുള്ള ആശുപത്രി സ്റ്റാഫുകളും നാഷണല്‍ ഹെല്‍ത്ത് മിഷനും ആരോഗ്യമന്ത്രി കെകെ ശൈലജ ടീച്ചറും സംഘവും അടങ്ങുന്ന വീഡിയോ കോണ്‍ഫ്രറന്‍സായിരുന്നു.ഇതിനിടെ കോഴിക്കോട് മെഡിക്കല്‍ കോളേജിലെ ഡോക്ടറുടെ അഭ്യര്‍ത്ഥന പ്രകാരം രണ്ട് വരി പാട്ടും ഇവര്‍ക്കായി മോഹന്‍ലാല്‍ പാടി. ' ലോകം മുഴുവന്‍ സുഖം പകരാനായ് സ്നേഹദീപമേ മിഴി തുറക്കൂ...' എന്ന ഗാനം  ചെന്നൈയിലെ വീട്ടിലിരുന്നുകൊണ്ടാണ് പ്രിയതാരം  ആരോഗ്യ പ്രവര്‍ത്തകര്‍ക്കായി പാടിയത്.


അങ്ങനെ എല്ലാ ഔപചാരിതകളും മാറ്റിവച്ച് കളിയും കാര്യവുമായി മോഹന്‍ലാല്‍ ഒരു മണിക്കൂറോളം ചെലവഴിച്ചു. എല്ലാം മറന്ന് കൊറോണ രോഗികള്‍ക്കായി മാറ്റി വച്ച ആരോഗ്യ പ്രവര്‍ത്തകരുടെ ജീവിതത്തില്‍ വേറിട്ട നിമിഷങ്ങളാണ് അദ്ദേഹം സമ്മാനിച്ചതെന്നും ശൈലജ ടീച്ചര്‍ ഫേസ് ബുക്ക് പോസ്റ്റിലൂടെ അറിയിച്ചു.


  • HASH TAGS
  • #mohanlal
  • #Covid19
  • #kkshyalaja
  • #keralahealthmission