മോദി സര്‍ക്കാരിന്‍റെ സത്യപ്രതിജ്ഞാ ചടങ്ങില്‍ അരവിന്ദ് കേജരിവാള്‍ പങ്കെടുക്കും

സ്വ ലേ

May 29, 2019 Wed 06:48 PM

ന്യൂഡല്‍ഹി: മോദി സര്‍ക്കാരിന്‍റെ സത്യപ്രതിജ്ഞാ ചടങ്ങില്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാള്‍ പങ്കെടുക്കും. ചടങ്ങില്‍ പങ്കെടുക്കാനുള്ള ക്ഷണം ലഭിച്ചതായി മുഖ്യമന്ത്രിയുടെ ഓഫീസ് വൃത്തങ്ങള്‍ വ്യക്തമാക്കി.പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയും ചടങ്ങില്‍ പങ്കെടുക്കും.

വ്യാഴാഴ്ച വൈകിട്ട് ഏഴുമണിക്ക് രാഷ്ട്രപതിഭവനില്‍ നടക്കുന്ന ചടങ്ങിലാണ് മോദി സര്‍ക്കാരിന്ന്റെ രണ്ടാം മന്ത്രിസഭ സത്യപ്രതിജ്ഞ. മന്ത്രിമാരെക്കുറിച്ചുള്ള തീരുമാനം ഇന്ന് രാത്രിയോടെ ഉണ്ടാകുമെന്നാണ് സൂചന.

  • HASH TAGS
  • #modi