കോവിഡ് 19 ; ലോകത്താകെ മരണം 95,000 കടന്നു

സ്വന്തം ലേഖകന്‍

Apr 10, 2020 Fri 09:08 AM

വാഷിംഗ്ടണ്‍: ലോകത്താകെ കൊറോണ  ബാധിതരുടെ എണ്ണം ഉയരുന്നു . 1,603,164 പേര്‍ക്ക് ഇതിനോടകം രോഗം ബാധിച്ചു. 95,693 പേര്‍ കൊവിഡ് ബാധിച്ച്‌ മരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ പുതുതായി എണ്‍പതിനായിരത്തോളം പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.


അമേരിക്കയില്‍ സ്ഥിതി രൂക്ഷമാണ്. ഇന്നലെ മാത്രം 1819 പേരാണ് മരിച്ചത്. ഇതോടെ അമേരിക്കയില്‍ കൊറോണ ബാധിച്ച്‌ മരിച്ചവരുടെ എണ്ണം 16,691 ആയി ഉയര്‍ന്നു.സ്‌പെയിനില്‍ രോഗബാധിതതരുടെ എണ്ണം 1,53,222 ആയി ഉയര്‍ന്നു. കഴിഞ്ഞ ദിവസം എഴുന്നൂറോളം പേരാണ് രാജ്യത്ത് മരിച്ചത്. ഇതോടെ മരണസംഖ്യ 15,447 ആയി ഉയര്‍ന്നു.  

  • HASH TAGS
  • #Covid