ആരോഗ്യ പ്രശ്‌നം കാരണം മന്ത്രിസഭയില്‍ നിന്ന് തന്നെ ഒഴിവാക്കണമെന്ന് ജെയ്റ്റ്‌ലി

സ്വ ലേ

May 29, 2019 Wed 10:07 PM

ന്യൂഡല്‍ഹി: കേന്ദ്രത്തില്‍  രണ്ടാം തവണ മോദി  മന്ത്രിസഭ അധികാരത്തിലെത്തുമ്പോൾ  ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി ഉണ്ടാവില്ല.  ആരോഗ്യ   പ്രശ്നങ്ങള്‍  കാരണം ഇത്തവണ മന്ത്രിസഭയില്‍ നിന്നും മാറി നില്‍ക്കുകയാണെന്നും  മന്ത്രി സഭയിൽ നിന്നും  തന്നെ ഒഴിവാക്കണമെന്നും അരുൺ ജെയ്റ്റ്ലി പ്രധാനമന്ത്രിക്ക് കത്തയച്ചു.  കഴിഞ്ഞ വര്‍ഷം മേയ് 14ന് അദ്ദേഹം വൃക്ക മാറ്റിവെയ്ക്കല്‍ ശസ്ത്രക്രിയക്ക് വിധേയനായിരുന്നു.


കുറെ കാലങ്ങളായി അദ്ദേഹത്തെ ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങള്‍ അലട്ടിയിരുന്നു. അതില്‍ നിന്ന് കുറേയൊക്കെ അതിജീവിക്കാന്‍ ഡോക്ടര്‍മാര്‍ സഹായിച്ചു. പുതിയ ഉത്തരവാദിത്തത്തില്‍ നിന്ന് തന്നെ ഒഴിവാക്കണമെന്നും ജെയ്റ്റ്‌ലി കത്തിൽ കുറിച്ചു .

  • HASH TAGS
  • #politcs