ലോക്ക് ഡൗണിൽ പിടിച്ചെടുത്ത വാഹനങ്ങള്‍ തിരിച്ചുനല്‍കാന്‍ നിര്‍ദ്ദേശം

സ്വലേ

Apr 12, 2020 Sun 03:42 PM

തിരുവനന്തപുരം: ലോക്ക് ഡൗണ്‍ ലംഘനത്തിൽ  പിടിച്ചെടുത്ത വാഹനങ്ങള്‍ താല്‍ക്കാലികമായി വിട്ടുനല്‍കാന്‍ ഡിജിപി  ലോക്നാഥ് ബെഹ്റ എല്ലാ ജില്ലാ പോലീസ് മേധാവിമാര്‍ക്കും നിര്‍ദ്ദേശം നല്‍കി. 


ആദ്യം പിടിച്ചെടുത്ത വാഹനങ്ങള്‍ ആദ്യം എന്ന ക്രമത്തില്‍ തിരിച്ചുനല്‍കും. പിഴ എത്രയെന്ന് നിയമോപദേശത്തിന്റെ അടിസ്ഥാനത്തില്‍ തീരുമാനിക്കും.

  • HASH TAGS
  • #DGP
  • #loknathbehra