സംസ്ഥാനത്ത് രണ്ട് പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു

സ്വന്തം ലേഖകന്‍

Apr 12, 2020 Sun 05:10 PM

ഇന്ന് കേരളത്തിന് ആശ്വാസം നല്‍കുന്ന ദിവസമാണ്. സംസ്ഥാനത്ത് ഇന്ന് രണ്ട് പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്.  കണ്ണൂര്‍, പത്തനംതിട്ട ജില്ലകളിലുള്ളവര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. മാത്രമല്ല 36 പേര്‍ രോഗമുക്തി നേടിയതായും ആരോഗ്യ വകുപ്പ് മന്ത്രി കെ കെ ശൈലജ അറിയിച്ചു.


കാസര്‍ഗോഡ് ജില്ലയിലെ 28 പേരുടേയും (കണ്ണൂര്‍ ജില്ലയില്‍ ചികിത്സയിലായിരുന്ന രണ്ട് പേര്‍) മലപ്പുറം ജില്ലയിലെ ആറ് പേരുടേയും കോഴിക്കോട്, ഇടുക്കി ജില്ലകളിലെ ഓരോരുത്തരുടേയും പരിശോധനാ ഫലമാണ് നെഗറ്റീവായത്. ഇതോടെ നിലവില്‍ 194 പേരാണ് സംസ്ഥാനത്തെ വിവിധ ആശുപത്രികളില്‍ ചികിത്സയിലുള്ളത്. 179 പേരാണ് ഇതുവരെ കൊവിഡില്‍ നിന്നും രോഗമുക്തി നേടിയത്.  • HASH TAGS