വട്ടിയൂര്‍കാവ് ഇനി ആർക്കൊപ്പം ?.. വട്ടിയൂര്‍കാവ് ഉപതെരഞ്ഞെടുപ്പ് അനിശ്ചിതത്വത്തില്‍

സ്വ ലേ

May 30, 2019 Thu 12:09 AM

തിരുവനന്തപുരം : ലോക്‌സഭ തിരഞ്ഞെടുപ്പില്‍ സിറ്റിംഗ് എം.എല്‍.എമാര്‍ മത്സരിച്ച്‌ വിജയിച്ചതിനെ തുടര്‍ന്ന് അവര്‍ രാജിവയ്ച്ചൊഴിയുന്ന നിയമസഭ മണ്ഡലങ്ങളില്‍  ആറുമാസത്തിനകം ഉപതിരഞ്ഞെടുപ്പ് നടത്താനാണ് തീരുമാനം. എന്നാലിപ്പോൾ  വട്ടിയൂര്‍ക്കാവ് മണ്ഡലത്തില്‍ ഉപതിരഞ്ഞെടുപ്പ് അനിശ്ചിതത്വത്തിലാണ്  . 2016ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ കെ.മുരളീധരന്റെ വിജയത്തെ ചോദ്യം ചെയ്തുകൊണ്ട് ബി.ജെ.പിക്ക് വേണ്ടി മത്സരിച്ച കുമ്മനം രാജശേഖരന്‍ കോടതിയില്‍ നല്‍കിയ ഹര്‍ജിയാണ് വട്ടിയൂര്‍ക്കാവിലെ ഉപതിരഞ്ഞെടുപ്പിനെ അനിശ്ചിതത്വത്തിലാക്കുന്നത്. മറ്റു മണ്ഡലങ്ങൾ ഉപതിരഞ്ഞെടുപ്പ് നടപടികളുമായി മുന്നോട്ട് പോവുമ്പോൾ വട്ടിയൂർകാവിൽ ഇനി ആരെന്ന് കണ്ടറിയാം  

  • HASH TAGS
  • #vattiyurkav