ഡോ. പി.എ.ലളിത അന്തരിച്ചു

സ്വന്തം ലേഖകന്‍

Apr 12, 2020 Sun 06:06 PM

മലബാര്‍ ഹോസ്പിറ്റല്‍സ് ആന്‍ഡ് യൂറോളജി സെന്റര്‍ ചെയര്‍പേഴ്സണും ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ വനിത വിഭാഗത്തിന്റെ സ്ഥാപക ചെയര്‍പേഴ്സണുമായ ഗൈനക്കോളജി വിദഗ്ദ ഡോ. പി.എ. ലളിത(69) അന്തരിച്ചു. ഇന്ന് വൈകീട്ട് നാലരയോടെ എരഞ്ഞിപ്പാലം മലബാര്‍ ഹോസ്പിറ്റല്‍ ആന്‍ഡ് യൂറോളജി സെന്ററിലായിരുന്നു മരണം. കാന്‍സറിനെ ചെറുത്ത് അതിജീവച്ച ഡോക്ടര്‍ സംസ്ഥാന സര്‍ക്കാരിന്റെ വനിതാരത്നം അവാര്‍ഡു തുടങ്ങി നിരവധി അവാര്‍ഡുകള്‍ കരസ്ഥമാക്കിയ വ്യക്തിത്വമാണ്. ഏറെ നാളായി അര്‍ബുദ ചികിത്സയിലായിരുന്നു.


കോഴിക്കോടിലെ സാമൂഹ്യ സാംസ്‌കാരിക വിഷയങ്ങളില്‍ സദാ സമയം കൈതാങ്ങാവുന്ന ഡോക്ടര്‍ ഐഎംഎ വനിതാ വിഭാഗത്തിന്റെ 2014 ലെ സമഗ്രസംഭാവനക്കുള്ള പുരസ്‌കാരം, 2012 ലെ മികച്ച ഡോക്ടര്‍ക്കുള്ള കാലിക്കറ്റ് ലയണ്‍സ് ക്ലബ് അവാര്‍ഡ്, മാനവ സംസ്‌കൃതി കേന്ദ്ര അവാര്‍ഡ്, പഞ്ചാബ് നാഷണല്‍ ബാങ്കിന്റെ സമഗ്രസംഭാവനക്കുള്ള പുരസ്‌കാരം, 2015 ല്‍ ഡോ. പല്‍പ്പു സ്മാരക അവാര്‍ഡ് എന്നിവയും ലഭിച്ചിട്ടുണ്ട്. 

  • HASH TAGS