കൊറോണ; ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ ആശുപത്രി വിട്ടു

സ്വന്തം ലേഖകന്‍

Apr 12, 2020 Sun 07:28 PM

ലണ്ടന്‍:  കൊറോണ ബാധിച്ച് ചികിത്സയിലായിരുന്ന  ബ്രിട്ടീഷ്​ പ്രധാനമന്ത്രി ബോറിസ്​ ജോ​ണ്‍‌​സ​ണ്‍ ആ​ശു​പ​ത്രി​വി​ട്ടു. മാര്‍ച്ച്‌​ 26നാണ്​ ബോറിസ്​ ​ജോണ്‍സണ്​ കോവിഡ്​ ബാധ സ്​ഥിരീകരിച്ചത്​. ആരോഗ്യനില വഷളായതിനെത്തുടര്‍ന്ന് ഏപ്രില്‍ 5 ന് സെന്റ് തോമസ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.ചുമയും കടുത്ത പനിയുമുണ്ടായിരുന്ന അദ്ദേഹത്തിന്റെ നില തിങ്കളാഴ്ചയോടെ കൂടുതല്‍ വഷളായി. ഇതോടെ തീവ്രപരിചരണ വിഭാഗത്തിലേക്ക്   മാറ്റുകയായിരുന്നു. മൂന്ന് ദിവസമാണ് ബോറിസ് ജോണ്‍സണ്‍ തീവ്രപരിചരണ വിഭാഗത്തില്‍ കഴിഞ്ഞത്.  ആ​രോ​ഗ്യ​നി​ല​യി​ല്‍ പു​രോ​ഗ​തി ഉ​ണ്ടാ​യ​തി​നേ​ത്തു​ട​ര്‍​ന്നാ​ണ് അ​ദ്ദേ​ഹ​ത്തെ ഡി​സ്ചാ​ര്‍​ജ് ചെ​യ്ത​ത്.


 

  • HASH TAGS
  • #Covid