മാര്‍ഗരേഖ പുറത്ത് വന്നു ; പൊതുഗതാഗതം അനുവദിക്കില്ല

സ്വന്തം ലേഖകന്‍

Apr 15, 2020 Wed 10:31 AM

ലോക്ക് ഡൗണ്‍ നീട്ടിയ സാഹചര്യത്തില്‍ പാലിക്കേണ്ട മാര്‍ഗരേഖ പുറത്തുവന്നു. പൊതുഗതാഗതം പൂര്‍ണമായും അനുവദിക്കില്ല. ആദ്യ ലോക്ക് ഡൗണില്‍ പാലിച്ച കാര്യങ്ങള്‍ തന്നെ കര്‍ശനമായി തുടരാന്‍ ആണ് നിര്‍ദേശം. മാത്രമല്ല പൊതുഇടങ്ങളില്‍ മാസ്‌ക് ധരിക്കുന്നതും നിര്‍ബന്ധമാക്കി.


ഏപ്രില്‍ 20 ന് ശേഷം സ്വകാര്യ ലാബുകള്‍ തുറക്കാം,  കാര്‍ഷിക മേഖലയ്ക്കും ഇളവുകളുണ്ട്. എന്നാല്‍ മത്സ്യബന്ധനത്തിന് നിയന്ത്രണങ്ങളുണ്ട്.മരണാന്തര ചടങ്ങുകളും കല്യാണങ്ങളിലും 20 പേര്‍ക്ക് മാത്രം പങ്കെടുക്കാം.


കേരളത്തില്‍ കോവിഡ് ബാധ കുറവുണ്ടെങ്കിലും ലോക്ക് ഡൗണ്‍ പിന്‍വലിക്കാന്‍ ആയിട്ടില്ല. എന്നാല്‍ കേന്ദ്ര നിര്‍ദേശങ്ങള്‍ പഴയനിര്‍ദേശങ്ങള്‍ ക്രോഡികരിച്ചതാണെന്നും പുതിയതായി ഒന്നും കണ്ടില്ലെന്നും ഫിഷറീസ് മന്ത്രി മേഴ്‌സികുട്ടി അമ്മ പറഞ്ഞു.


  • HASH TAGS