പാലത്തായി കേസില്‍ പ്രധിഷേധിക്കാതിരിക്കാനാവില്ല : പികെ ഫിറോസ്

സ്വന്തം ലേഖകന്‍

Apr 15, 2020 Wed 11:26 AM

പാലത്തായി ഒന്‍പതു വയസ്സുള്ള പെണ്‍കുട്ടിയെ അധ്യാപകന്‍ പീഡിപ്പിച്ച കേസില്‍ പ്രതിയെ അറസ്റ്റ് ചെയ്യാത്തതില്‍ പ്രതിഷേധത്തിനിറങ്ങി മുസ്ലീം യൂത്ത് ലീഗ്. വാളയാര്‍ കേസു പോലെ പാലത്തായി ആകാന്‍ പാടില്ലെന്നും കൊറോണയുടെ പശ്ചാത്തലത്തില്‍ ഇന്ന് 12 മണിക്ക് വീട്ടിലിരുന്ന് സാമൂഹ്യമാധ്യമങ്ങളിലൂടെ പ്രതിഷേധം അറിയിക്കണമെന്നും പി.കെ.ഫിറോസ് ആഹ്വാനം ചെയ്തു.ആരോഗ്യവകുപ്പ്  മാത്രമല്ല ശിശുക്ഷേമ വികസനവും കൈകാര്യം ചെയ്യുന്ന ഷൈലജ ടീച്ചറുടെ മണ്ഡലത്തിലാണ് ഇത് സംഭവിച്ചതെന്നും ആരെയാണ് അധികാരികള്‍ സംരക്ഷിക്കാന്‍ ശ്രമിക്കുന്നതെന്നും അദ്ദേഹം ചോദിച്ചു. കോണ്‍ഗ്രസും സിപിഎമ്മിലെ ഒരു വിഭാഗവും ഇപ്പോള്‍ പ്രതിഷേധത്തിന് ഇറങ്ങിയിട്ടുണ്ട്. എന്നിട്ടും അധികാരികള്‍ എന്തുകൊണ്ട് പ്രതിയെ സംരക്ഷിക്കുന്നതെന്നും പികെ ഫിറേസ് ചോദിച്ചു. ഈ പ്രതിഷേധത്തിലും സര്‍ക്കാര്‍ നടപടികള്‍ എടുത്തില്ലെങ്കില്‍ പിന്നെ ലോക്ക്ഡൗണ്‍ കണക്കിലെടുക്കാതെ പുറത്തിറങ്ങി പ്രതിഷേധിക്കേണ്ടി വരുമെന്നും ഇത് സൂചന മാത്രമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.


  • HASH TAGS