സ്പ്രിങ്കളര്‍ വിഷത്തില്‍ സംശയിക്കുന്നവര്‍ക്ക് എന്തും സംശയിക്കാം ; മുഖ്യമന്ത്രി

സ്വന്തം ലേഖകന്‍

Apr 15, 2020 Wed 06:56 PM

കോവിഡ് രോഗബാധയുള്ളവരുടെ നിരീക്ഷണത്തിനും ബോധവത്കരണത്തിനും വേണ്ടി സഹായകമാകുന്ന സോഫ്റ്റ് വെയര്‍ കമ്പനിയാണ് സ്പ്രിങ്കളര്‍. മലയാളിയായ രാഖി എന്നവരുടെ ഉടമസ്ഥതയിലുള്ള കമ്പനിയാണിത്. ഈ വിഷയത്തില്‍ വ്യക്തത കുറവില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സംശയിക്കുന്നവര്‍ക്ക് എന്തും സംശയിക്കാം ഈ വിഷയത്തില്‍ വ്യക്തത കുറവില്ല. സോഫ്റ്റ് വെയര്‍ ഏസ് എ സര്‍വ്വീസ് എന്ന ഇവരുടെ ആപ്പിന്റെ പ്രവര്‍ത്തനങ്ങള്‍ സര്‍ക്കാര്‍ ഏജന്‍സിയായ സിഡിറ്റിന്റെ അധീനതയിലാക്കും. ശേഖരിക്കുന്ന വിവരങ്ങള്‍ പൂര്‍ണമായി സര്‍ക്കാര്‍ അധീനതയിലായിരുക്കും. അതുകൊണ്ട് വിവരങ്ങള്‍ ചോരുന്ന സാഹചര്യമില്ല.

സപ്തംബര്‍ 24 വരെയാണ് കാലാവധി സമയം. ഇത് വരെ ഈ കമ്പനിയുടെ സേവനം സൗജന്യമാണ്. അതിന് ശേഷം സേവനം ആവശ്യമെങ്കില്‍ പണം നല്‍കണം എന്നാണ് കരാര്‍.

റേഷന്‍ കാര്‍ഡ് വിവരമൊന്നും ചോര്‍ന്നിട്ടില്ല എന്നും മുഖ്യമന്ത്രി പറഞ്ഞു. കരാര്‍ എല്ലാ അര്‍ത്ഥ സാധുതയുള്ളതാണ്. ഈ കരാറില്‍ സാമ്പത്തികമായി സര്‍ക്കാറിന് ലാഭമില്ല അതുകൊണ്ട് അഴിമതിയുടെ കാര്യം വരുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.  • HASH TAGS