വൈറസിന്റെ കാര്യത്തില്‍ പൂര്‍ണ്ണ ആശ്വാസം കൊള്ളാന്‍ ആയിട്ടില്ല : മുഖ്യമന്ത്രി

സ്വന്തം ലേഖകന്‍

Apr 15, 2020 Wed 07:05 PM

കോവിഡ് വൈറസിന്റെ കാര്യത്തില്‍ പൂര്‍ണ്ണ ആശ്വാസം കൊള്ളാന്‍ ആയിട്ടില്ല. രോഗമാണ് ശ്രദ്ദപുലര്‍ത്തിയില്ലെങ്കില്‍ ഏതവസ്ഥയിലും നിയന്ത്രണങ്ങള്‍ക്ക് അതീതമാവാം. അതുകൊണ്ട് നിലവിലുള്ള ലോക്ക് ഡൗണ്‍ നിയമം പാലിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇങ്ങനെയെങ്കിലും രോഗം നിയന്ത്രിക്കാന്‍ കഴിഞ്ഞത് ജനങ്ങളുടെ വിജയമാണ്. പിന്നെ ആരോഗ്യപ്രവര്‍ത്തകരുടെയും പോലീസിന്റെയും പ്രയത്‌നത്തിന്റെ വിജയമാണ്.


കേരളത്തില്‍ ഇന്ന് ഒരാള്‍ക്ക് മാത്രമാണ് കോവിഡ് സ്ഥിരീകരിച്ചത്. കണ്ണൂരിലാണ്  സമ്പര്‍ക്കം വഴി ഒരാള്‍ക്ക് രോഗം ബാധിച്ചത്. 7 പേര്‍ രോഗമുക്തി നേടി. ഇതോടെ കേരളത്തില്‍ രോഗം ബാധിച്ചവരുടെ എണ്ണം 387 ആയി. എന്നാല്‍ സാമൂഹ്യ വ്യാപനമില്ലെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു. രോഗം ബാധിക്കുന്നവരുടെ കണക്കിനെക്കാള്‍ രോഗമുക്തരാകുന്നവരുടെ എണ്ണം ആശ്വാസകരമാണ്.കോവിഡ് വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ രാജ്യത്ത് ആകെ കോവിഡ് മരണം 392 ആയി.  രോഗം ബാധിച്ചവര്‍ 11933 പേരും. ഇന്ത്യയിലൊട്ടാകെ 170 ഹോട്ട് സ്‌പോര്‍ട്ടുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട് എന്നാല്‍ ഇനിയും ഹോട്ട് സ്‌പോര്‍ട്ടുകള്‍ വേണ്ടിവന്നാല്‍ പ്രഖ്യാപിക്കും. മെയ് 3 വരെ ലോക്ക് ഡൗണ്‍ നീട്ടിയ സാഹചര്യത്തില്‍ ഇന്ന് കേന്ദ്രം മാര്‍ഗനിര്‍ദേശം പുറത്തിറക്കിയിരുന്നു. മെയ് 3 വരെ പൊതു ഗതാഗതം ഉണ്ടാവില്ല. എന്നാല്‍ അവശ്യ സര്‍വ്വീസുകള്‍ക്ക് ഇളവ് ഏര്‍പ്പെടുത്തിയിട്ടുമുണ്ട്. ബീവറേജസ് ഔട്ട്‌ലെറ്റുകളും നിലവില്‍ തുറക്കാന്‍ കഴിയുന്ന സാഹചര്യമല്ല എന്ന് മുഖ്യമന്ത്രിയും അറിയിച്ചു. ഒരാഴ്ച കൂടി കടുത്ത നിയന്ത്രണമായിരിക്കും രോഗ വ്യാപനം കുറഞ്ഞ ഇടങ്ങളിലും ചെറിയ ഇളവുകള്‍ പ്രഖ്യാപിക്കും.


  • HASH TAGS