എല്ലാവരും ഒന്ന് തിരിഞ്ഞു നോക്കുന്നത് നല്ലതാണ് ; കെ.ടി. ജലീല്‍

സ്വന്തം ലേഖകന്‍

Apr 16, 2020 Thu 02:44 PM

എല്ലാവരും ഒന്ന് തിരിഞ്ഞു നോക്കുന്നത് നല്ലതാണ്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ട് സുതാര്യമാണ്. അസത്യം സത്യമാണെന്ന് വരുത്തി തീര്‍ക്കുകയാണെന്ന് ചിലരെന്ന് കെടി ജലീല്‍ പറഞ്ഞു. കേരളത്തിന്റെ ചരിത്രത്തില്‍ ഇതിന് മുന്‍പും ബുദ്ധിമുട്ടിലായവരെ സര്‍ക്കാര്‍ സഹായിച്ചിട്ടുണ്ട്. ലീഗിന്റെ നേതാവായ സിഎച്ച് മുഹമ്മദ് കോയ മരിച്ചപ്പോള്‍ അവരുടെ കുടംബത്തെ സഹായിക്കാനും അന്ന് തുക വിനിയോഗിച്ചിരുന്നു.ഇത് സംബന്ധിച്ച്  മാതൃഭൂമി ദിനപത്രത്തില്‍ വന്ന വാര്‍ത്തയും കെടി ജലീല്‍ പത്രസമ്മേളനത്തില്‍ വായിച്ചു കേള്‍പ്പിച്ചു. 500 രൂപ സിഎച്ചിന്റെ ഭാര്യയ്ക്കും 250 രൂപ സിഎച്ചിന്റെ ഉമ്മയ്ക്കും മുനീറിന്റെ പഠിപ്പിനുവേണ്ടിയുള്ള ചിലവും സര്‍ക്കാര്‍ വഹിച്ചിരുന്നു. ഇത് തെറ്റല്ല അവര്‍ അര്‍ഹിക്കുന്നതായിരുന്നു. ഇന്ന് കെഎം ഷാജിയുടെ പത്ര സമ്മേളനത്തില്‍ മൂനീറും ഉണ്ടായിരുന്നത് കൊണ്ടാണ് ഇങ്ങനെ പറയേണ്ടി വന്നതെന്നും കെടി ജലീല്‍ പറഞ്ഞു. ഓരോ കാലത്തും ആവശ്യമുള്ള വരെ ഇങ്ങനെ സഹായിക്കാറുണ്ട്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലെ ഫണ്ട് വെച്ചല്ല ഇതും കൊലപാതക കേസിലെ പ്രതികള്‍ക്ക് വേണ്ടി വാദിക്കാന്‍ വക്കീലന്മാരെയും ഏര്‍പ്പാടാക്കാര്‍ എന്നും കെടി ജലീല്‍ കൂട്ടിച്ചേര്‍ത്തു.


 

ഇന്നലെ കെഎം ഷാജിയുടെ ഫേസ്ബുക്ക് പോസ്റ്റിനെ മുഖ്യമന്ത്രി പിണറായി വിജയന്‍ വിമര്‍ശിച്ചിരുന്നു.  അതിനുത്തരമായി എംകെ മുനീറിനൊപ്പം കെഎം ഷാജി ഇന്ന് രാവിലെ മുഖ്യമന്ത്രിയുടെ വിമര്‍ശനത്തിന് എതിരായും സംസാരിച്ചിരുന്നു. ഇതിന്റെ മറുപടിയെന്നോണമാണ് കെടി ജലീലിന്റെ പത്രസമ്മേളനം. ഭരണപ്രതിപക്ഷ ഭേദമന്യേ കോവിഡ് 19 ന്റെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ചെയ്യുകയാണ് ഇപ്പോള്‍ വേണ്ടതെന്നും കെടി ജലീല്‍ പറഞ്ഞു.
  • HASH TAGS
  • #pinarayivijayan
  • #ktjaleel
  • #kmshaji
  • #mkmuneer
  • #sakathissue