വിവാദങ്ങളുടെ പിറകെ പോകേണ്ട സമയമല്ല, അവഗണിച്ച് തള്ളാനാണ് ഉദ്ദേശിക്കുന്നത് ; മുഖ്യമന്ത്രി പിണറായി വിജയന്‍

സ്വന്തം ലേഖകന്‍

Apr 19, 2020 Sun 04:07 PM

വിവാദങ്ങളുടെ പിറകെ പോകേണ്ട സമയമല്ലിത് അവ അവഗണിച്ച്  തള്ളാനാണ് ഉദ്ദേശിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കോവിഡ് 19നെ ഫലപ്രദമായി നേരിട്ടതില്‍ സര്‍ക്കാരിന് സല്‍പേര് കിട്ടാന്‍ പാടില്ലെന്ന് കരുതുന്നവരാണ് അപകീര്‍ത്തിപ്പെടുത്താന്‍ പറ്റുമെന്ന് ചിന്തിക്കുന്നത്. ഇത് ഓരോ ഘട്ടത്തിലും നടന്നിട്ടുണ്ട്. ഇപ്പോഴും മെല്ലെ തുടങ്ങി വരികയാണ്. ഇപ്പോള്‍ വിവാദങ്ങളുടെ പിറകെ പോകേണ്ട സമയമല്ല. അത് ജനങ്ങള്‍ കാണുകയും വിലയിരുത്തുകയും ചെയ്യും. അതിനെ അവഗണിച്ച് തള്ളാനാണ് ഉദ്ദേശിക്കുന്നതെന്നും പിണറായി വിജയന്‍ ഫേസ്ബുക്ക് പോസറ്റില്‍ വീഡിയോ സഹിതം കുറിച്ചു.സ്പ്രിങ്കളര്‍ വിവാദത്തെ തുടര്‍ന്ന ഭരണ പ്രതിപക്ഷ നിലപാടുകള്‍ തുടരുന്ന സാഹചര്യത്തിലാണ് മുഖ്യമന്ത്രി ഇങ്ങനെ ഒരു നിലപാട് വ്യക്തമാക്കിയത്.


  • HASH TAGS