ഇംഗ്ലീഷ് മണ്ണിലെ ക്രിക്കറ്റ് പൂരത്തിന് ഇന്ന് തുടക്കം

സ്വന്തം ലേഖകന്‍

May 30, 2019 Thu 07:26 PM

ലോര്‍ഡ്‌സ്: ക്രിക്കറ്റ് ആരാധകര്‍ ആവേശത്തോടെ കാത്തിരുന്ന ലോകകപ്പിന് ഇന്ന് തുടക്കം. ഉദ്ഘാടന മത്സരത്തില്‍ ആതിഥേയരായ ഇംഗ്ലണ്ട് ദക്ഷിണാഫ്രിക്കയെ നേരിടും. ഇംഗ്ലണ്ടിലും വെയില്‍സിലുമായാണ് ലോകകപ്പ് നടക്കുന്നത്. 

  

ഐസിസി ഏകദിന റാങ്കിങില്‍ ഒന്നാം സ്ഥാനത്താണ് ഇംഗ്ലണ്ട്. ഏകദിന ക്രിക്കറ്റില്‍ സ്ഥിരതയാര്‍ന്ന പ്രകടനം കാഴ്ച വെക്കുന്ന ഇംഗ്ലണ്ടിനു തന്നെയാണ് ഏറ്റവും കൂടുതല്‍ വിജയ സാധ്യത കണക്കാക്കുന്നത്.


ഇത്തവണ അമിത പ്രതീക്ഷയില്ലാതെയാണ് ദക്ഷിണാഫ്രിക്ക എത്തുന്നതെന്നതും ഇത് ടീമിന് ഗുണം ചെയ്യുമെന്നും ദക്ഷിണാഫ്രിക്കന്‍ നായകന്‍ ഫാഫ് ഡുപ്ലെസി പറഞ്ഞിരുന്നു. ഉദ്ഘാടന മത്സരം രണ്ടു ടീമിനും ഒരു പോലെ പ്രാധാന്യമുള്ളതാണ്. ആദ്യ മത്സരം വിജയിച്ചാല്‍ സമ്മര്‍ദമില്ലാതെ മറ്റു മത്സരങ്ങള്‍ കളിക്കാനാകുമെന്നത് ഇരു ടീമുകള്‍ക്കും ഗുണം ചെയ്യും.


  • HASH TAGS