മരം നട്ടില്ലെങ്കില്‍ പരീക്ഷ പാസാകില്ല

സ്വന്തം ലേഖകന്‍

May 30, 2019 Thu 07:55 PM

പരീക്ഷ പാസായി സര്‍ട്ടിഫിക്കറ്റ് കയ്യില്‍ കിട്ടണമെങ്കില്‍ വിദ്യാര്‍ത്ഥികള്‍ മരത്തൈകള്‍ നടണം. ഒന്നോ രണ്ടോ അല്ല 10 മരത്തൈകള്‍. ഫിലിപ്പൈന്‍സ് സര്‍ക്കാരാണ് പ്രകൃതിയോടിണങ്ങിയുളള വിദ്യാഭ്യാസ രീതി നിയമപരമായി തന്നെ കൊണ്ടു വന്നിരിക്കുന്നത്. ഇതിനായി ഫിലിപ്പൈന്‍സ് പാര്‍ലമെന്റില്‍ നിയമം പാസാക്കുകയും ചെയ്തു. 


നേരത്തെ ഒരു ചെടി നടണമെന്നായിരുന്നു പരമ്പരാഗത രീതി. ഈ നിയമാണ് ഇപ്പോള്‍ ഭേദഗതി ചെയ്തിരിക്കുന്നത്. ഫിലിപ്പൈന്‍സിലെ വനം 70 ശതമാനത്തോളം നശിക്കുന്നതായുള്ള റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തിലാണ് പുതിയ മുന്നൊരുക്കം. കോളേജുകള്‍, എലമെന്ററി സ്‌കൂളുകള്‍, ഹൈസ്‌കൂളുകള്‍ എന്നിവിടങ്ങളിലാണ് പുതിയ നിയമം പാലിക്കേണ്ടത്.


പുതിയ പരിഷ്‌കാരം വര്‍ഷം 175 ദശലക്ഷം മരങ്ങള്‍ ഫിലിപ്പൈന്‍സില്‍ വളരാന്‍ സഹായിക്കുമെന്നാണ് കണക്കാക്കുന്നത്. വിദ്യാര്‍ത്ഥികള്‍ നട്ട മരങ്ങള്‍ സര്‍ക്കാര്‍ ഏജന്‍സികളാണ് പരിപാലിക്കുന്നതും അത് നശിക്കില്ലെന്ന് ഉറപ്പു വരുത്തേണ്ടതും. 


  • HASH TAGS