എസ്എസ്എൽസി,പ്ലസ് ടൂ പരീക്ഷ മെയ് മൂന്നാം വാരം നടത്താൻ സാധ്യത

സ്വന്തം ലേഖകന്‍

Apr 21, 2020 Tue 03:17 PM

തിരുവനന്തപുരം: കൊറോണ വ്യാപനത്തെ തുടർന്ന് നിർത്തിവെച്ച  എസ്എസ്എൽസി,പ്ലസ് ടൂ  പരീക്ഷ മെയ് മൂന്നാം വാരം നടത്താനുള്ള  സാധ്യത വിദ്യാഭ്യാസ വകുപ്പ് പരിശോധിക്കുന്നു.കേരളത്തിൽ കൊറോണ  വ്യാപനത്തിന്റെ  തോത് കുറഞ്ഞ സാഹചര്യത്തിലാണ് വിദ്യാഭ്യാസവകുപ്പില്‍ ചര്‍ച്ചകള്‍ ആരംഭിച്ചത്.  

 


എസ്.എസ്.എല്‍.സി, പ്ലസ് ടു പരീക്ഷകള്‍ പെട്ടെന്ന് പൂര്‍ത്തിയാക്കി കുട്ടികള്‍ക്ക് ഉപരിപഠനത്തിന് അവസരമൊരുക്കാനാണ് സര്‍ക്കാരും വിദ്യാഭ്യാസവകുപ്പും ശ്രമിക്കുന്നത്. എസ്.എസ്.എല്‍.സി പരീക്ഷ രാവിലെയും പ്ലസ് ടു പരീക്ഷ ഉച്ചയ്ക്കും നടത്താനാണ് നിലവിലെ ധാരണ.  

  • HASH TAGS
  • #sslc
  • #exam