മ്യൂചല്‍ ഫണ്ട് നിക്ഷേപം ഇനി വാട്‌സാപ് വഴിയും

സ്വന്തം ലേഖകന്‍

May 30, 2019 Thu 08:42 PM

കൊച്ചി :  മ്യൂചല്‍ ഫണ്ട് നിക്ഷേപം ഇനി വാട്‌സാപ് വഴിയും. മ്യൂച്വല്‍ ഫണ്ട് നടത്തിപ്പു സ്ഥാപനം മോത്തിലാല്‍ ഓസ്വാള്‍ ആണ്  വാട്‌സാപ് വഴി മ്യൂച്വല്‍ ഫണ്ട് നിക്ഷേപം നടത്താന്‍ സംവിധാനമുണ്ടാക്കിയത്. പുതിയ ഇടപാടുകാര്‍ക്കും കമ്പനിയുടെ ഇപ്പോഴുള്ള ഇടപാടുകാര്‍ക്കും ഉപയോഗപ്പെടുത്താം. ഓണ്‍ലൈന്‍ പണമിടപാട് നടക്കുന്നതടക്കം 2 മിനിറ്റില്‍ കഴിയുമെന്ന് മോത്തിലാല്‍ ഓസ്വാള്‍ മേധാവി ആശിഷ് സോമയ്യ പറഞ്ഞു. രാജ്യത്താദ്യമായാണ് വാട്‌സാപ് ഇങ്ങനെ ഉപയോഗപ്പെടുത്തുന്നതെന്നും ഇതിനു വാട്‌സാപ്പിന്റെ പണമിടപാട് സംവിധാനമായ 'വാട്‌സാപ് പേ'യുമായി ബന്ധമില്ലെന്നും അദ്ദേഹം അറിയിച്ചു.

ഇതാണു വഴി : കമ്പനിയുടെ ഫോണ്‍ നമ്പര്‍ 9372205812 ഉപയോക്താവ് ഫോണില്‍ സേവ് ചെയ്യുക. ആ നമ്പറിലേക്ക് വാട്‌സാപ്പില്‍ 'ഹായ്' എന്ന സന്ദേശം അയയ്ക്കുക. പാന്‍ വിവരങ്ങള്‍ നല്‍കുക. ഏത് ഫണ്ടില്‍ എത്ര തുക, എസ്‌ഐപിയാണോ ഒറ്റത്തവണ നിക്ഷേപമാണോ തുടങ്ങിയ കാര്യങ്ങള്‍ അറിയിക്കുക. 

അപ്പോള്‍ കമ്പനി പണമടയ്ക്കാനുള്ള ഓണ്‍ലൈന്‍ ലിങ്ക് മറുപടി സന്ദേശമായി അയയ്ക്കും.


  • HASH TAGS
  • #mutualfunds
  • #whatsapp
  • #investments