തന്റെ മന്ത്രിസ്ഥാനം കേരളത്തിലെ ജനങ്ങള്‍ക്ക് കിട്ടിയ അംഗീകാരം : വി . മുരളീധരൻ

സ്വ ലേ

May 31, 2019 Fri 12:01 AM

ന്യൂഡല്‍ഹി:  നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള രണ്ടാം എന്‍ഡിഎ മന്ത്രി സഭയില്‍ വി. മുരളീധരന്‍ മന്ത്രിയാകും. കേരളത്തില്‍ നിന്നുള്ള മന്ത്രിയാണ് മുരളീധരന്‍. തന്റെ മന്ത്രിസ്ഥാനം കേരളത്തിലെ ജനങ്ങള്‍ക്ക് കിട്ടിയ അംഗീകാരമെന്നു അദ്ദേഹം പറഞ്ഞു.

നരേന്ദ്രമോദി എന്ന പ്രധാനമന്ത്രിയെ പിന്തുണക്കാന്‍ കേരളത്തിൽ  ആരെയും തെരഞ്ഞെടുത്തില്ല. എങ്കിലും കേരളത്തിലെ ജനങ്ങളെ മോദി കൈവിടില്ല.  ഇതിന്‍റെ സൂചനയായാണ് തന്നെ രണ്ടാം മോദി മന്ത്രി സഭയുടെ  ഭാഗമാകാന്‍ ക്ഷണിച്ചിരിക്കുന്നതെന്നും മുരളീധരൻ പറഞ്ഞു.  നിലവില്‍ മഹാരാഷ്ട്രയില്‍ നിന്നുള്ള രാജ്യസഭാംഗം കൂടിയാണ് മുരളീധരൻ . 

  • HASH TAGS
  • #india
  • #bjp