മഹാരാഷ്ട്രയില്‍ മന്ത്രിക്ക് കൊറോണ സ്ഥിരീകരിച്ചു

സ്വന്തം ലേഖകന്‍

Apr 23, 2020 Thu 11:13 PM

മുംബൈ: മഹാരാഷ്ട്രയില്‍ മന്ത്രിക്ക് കൊറോണ സ്ഥിരീകരിച്ചു. എന്‍സിപി മന്ത്രിയായ ജിതേന്ദ്ര അവാദിനാണ് കൊറോണ സ്ഥിരീകരിച്ചത്. താനെയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.


മന്ത്രിയുടെ സുരക്ഷാ ഉദ്യോഗസ്ഥന് കൊറോണ സ്ഥിരീകരിച്ച സാഹചര്യത്തില്‍ മന്ത്രിയും കുടുംബാംഗങ്ങളും വീട്ടില്‍ ക്വാറന്റൈനിലായിരുന്നു. ഈ ഉദ്യോഗസ്ഥനുമായുള്ള സമ്പർക്കത്തില്‍ നിന്നാണ് മന്ത്രിക്ക് കൊറോണ ബാധിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍.


 

  • HASH TAGS
  • #minister
  • #maharshtra
  • #Covid19