" ജനങ്ങള്‍ എന്നെ വിളിക്കുന്നത് കഠിനാധ്വാനിയായ പ്രസിഡന്റ് " ഡൊണാള്‍ഡ് ട്രംപ്

സ്വലേ

Apr 27, 2020 Mon 12:55 PM

അമേരിക്കയിൽ കൊറോണ വൈറസ് മരണം അനുദിനം വർധിച്ചു വരികയാണ്.രോഗം വ്യാപിക്കുകയും മരണനിരക്ക് കൂടുകയും ചെയ്യുന്ന സാഹചര്യത്തിൽ അമേരിക്കൻ പ്രസിഡന്റ്‌ ഡൊണാൾഡ് ട്രംപിനെതിരെ പ്രതിഷേധം ശക്തമാവുകയാണ്. 


എന്നാൽ മാധ്യമങ്ങള്‍ തനിക്കെതിരെ തുടരുന്ന പ്രതിഷേധങ്ങള്‍ക്കിടെ  ട്രംപ് പുതിയ വാദവുമായി രംഗത്ത് വന്നിരിക്കയാണ്. ഇതുവരെ അമേരിക്കയിൽ  അധികാരത്തിലിരുന്ന രാഷ്ട്രത്തലവന്മാരെക്കാള്‍ കൂടുതല്‍ പ്രവര്‍ത്തനങ്ങള്‍ കാഴ്ച വെച്ചത് താൻ ആണെന്നും അതിനാലാണ് ജനങ്ങള്‍ തന്നെ കഠിനാധ്വാനിയെന്ന് വിളിക്കുന്നതെന്ന് ട്രംപ് പറയുന്നു.രാവിലെ നേരത്തെ ആരംഭിച്ച് രാത്രി വൈകുന്നത് വരെ ജോലി ചെയ്യാറുണ്ട്, വ്യാപാര കരാറുകള്‍ക്കായും സൈനിക പുനഃസംഘടനയ്ക്ക് വേണ്ടിയും മാസങ്ങളായി വൈറ്റ് ഹൗസില്‍ തന്നെ കഴിയുകയാണ്. മൂന്നരക്കൊല്ലത്തിനിടെ മറ്റുള്ള പ്രസിഡന്റുമാരെക്കാള്‍ കുടുതല്‍ ഞാന്‍ പ്രവര്‍ത്തിച്ചിട്ടുണ്ടെന്നും  ട്രംപ് ട്വിറ്ററില്‍ കുറിച്ചു. എന്നിട്ടും മാധ്യമങ്ങള്‍ തന്നെ കുറിച്ച് വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിക്കുകയാണ്, ട്രംപ് കൂട്ടിച്ചേര്‍ത്തു

  • HASH TAGS
  • #donaldtrump
  • #america
  • #Covid
  • #Media