ചരിത്രം കുറിച്ച് ദക്ഷിണാഫ്രിക്ക: മന്ത്രിസഭയില്‍ സ്ത്രീകള്‍ക്ക് 50 ശതമാനം പ്രാതിനിധ്യം

സ്വ ലേ

May 31, 2019 Fri 08:19 PM

ചരിത്രത്തിൽ ഇടം നേടി  ദക്ഷിണാഫ്രിക്കന്‍ മന്ത്രിസഭ.  മന്ത്രിസഭയില്‍  സ്ത്രീകള്‍ക്ക് 50 ശതമാനം പ്രാതിനിധ്യം നല്‍കാന്‍ തീരുമാനം . രാജ്യത്തിന്റെ ചരിത്രത്തിലാദ്യമായാണ് മന്ത്രിസഭയില്‍ പകുതി സീറ്റുകള്‍ സ്ത്രീകള്‍ക്കായി മാറ്റിവെക്കുന്നത്.        ചരിത്ര പരമായ തീരുമാനമാണ് സര്‍ക്കാര്‍ കൈക്കൊള്ളുന്നത് എന്ന് പ്രസിഡന്റ് സിറില്‍ റംഫോസ പറഞ്ഞു. തലസ്ഥാനമായ ജോഹന്നാസ്‌ബെര്‍ഗില്‍ വെച്ച്‌ ജനങ്ങളെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു റംഫോസ. 

  • HASH TAGS
  • #africa