സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ ശമ്പളം മാറ്റിവെയ്ക്കല്‍ ഉത്തരവ് സ്റ്റേ ചെയ്ത് ഹൈക്കോടതി

സ്വന്തം ലേഖകന്‍

Apr 28, 2020 Tue 05:23 PM

നിരവധി പ്രതിഷേധങ്ങള്‍ നിലനില്‍ക്കെ സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ ശമ്പളം മാറ്റിവെയ്ക്കല്‍ ഉത്തരവ് സ്റ്റേ ചെയ്ത് ഹൈക്കോടതി. ഒരു മാസത്തിലെ ആറുദിവസത്തെ ശമ്പളം അഞ്ചുമാസ കാലയളവില്‍ മാറ്റിവെയ്ക്കാനുളള സംസ്ഥാന സര്‍ക്കാരിന്റെ ഉത്തരവാണ് ഹൈക്കോടതി തത്കാലം സ്റ്റേ ചെയ്തത്.ശമ്പളം സര്‍ക്കാര്‍ ജീവനക്കാരുടെ അവകാശമാണ്. ശമ്പളം വൈകിക്കുന്നത് അത് നിരസിക്കുന്നതിന് തുല്യമാണ്. ഈ ഉത്തരവ് നിയമപരമായി നിലനില്‍ക്കുന്നതല്ലെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി. ഉത്തരവ് രണ്ടുമാസത്തേക്കാണ് സറ്റേ ചെയ്തത്. സര്‍ക്കാര്‍ ജീവനക്കാരുടെ ഒരു മാസത്തിലെ ആറു ദിവസത്തെ ശമ്ബളം അഞ്ചുമാസ കാലയളവില്‍ പിടിച്ചുവെയ്ക്കാനുളള സര്‍ക്കാര്‍ ഉത്തരവിനെതിരെ പ്രതിപക്ഷ സര്‍വീസ് സംഘടനകള്‍ സമര്‍പ്പിച്ച ഹര്‍ജികളിലാണ് ഹൈക്കോടതി ഉത്തരവ്. 
  • HASH TAGS