വാട്ട്‌സ്ആപ്പ് പുതിയ ഫീച്ചര്‍ പണിയാകും

സ്വന്തം ലേഖകന്‍

May 31, 2019 Fri 09:39 PM

അടുത്ത വര്‍ഷം വരാനിരിക്കുന്ന വാട്ട്‌സ്ആപ്പ് പുതിയ ഫീച്ചര്‍ പണിയാകും. ഇന്ത്യക്കാരുടെ പ്രിയപ്പെട്ട മെസേജിങ് ആപ്പായ വാട്‌സാപ്പില്‍ പരസ്യങ്ങള്‍ വരാന്‍ പോകുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍.  സറ്റാറ്റസുകളിലാണ് പരസ്യം പ്രത്യക്ഷപ്പെടുക. ഈ ഫീച്ചര്‍ ഇന്‍സ്റ്റഗ്രാം സ്റ്റോറീസിനോട് സാദൃശ്യമുള്ളതാവും.


വാട്‌സാപ് സൃഷ്ടിച്ചത് ജാന്‍ കോം, ബ്രയന്‍ ആക്ഷന്‍ എന്നിവര്‍ ചേര്‍ന്നാണ്. അവര്‍ പറഞ്ഞിരുന്നത് വാട്‌സാപ്പില്‍ തങ്ങള്‍ പരസ്യങ്ങള്‍ കാണിക്കുകയോ, ഉപയോക്താക്കളുടെ സ്വകാര്യ ഡേറ്റ വില്‍ക്കുകയോ ചെയ്യില്ല എന്നാണ്. പകരം, ഓരോ ഉപയോക്താവില്‍ നിന്നും ഒരുവര്‍ഷത്തേക്ക് 99 സെന്റ്‌സ് വാങ്ങുമെന്നാണ്. ഇതിലൂടെ കോടിക്കണക്കിന് ഉപയോക്താക്കളുടെ ചാറ്റുകള്‍ കൈകാര്യം ചെയ്യുന്നതിലുള്ള ചിലവിനുള്ള പണം കണ്ടെത്താമെന്നാണ് അവര്‍ പറഞ്ഞത്.


ഫെയ്‌സ്ബുക്, വാട്‌സാപ് വാങ്ങിയ ശേഷം പുതിയ നയങ്ങള്‍ ഇഷ്ടപ്പെടാതെ ഇരുവരും കമ്പനി വിടുകയായിരുന്നു. സ്ഥാപകര്‍ നല്‍കിയ വാഗ്ദാനമൊക്കെ വിഴുങ്ങിയാണ് സ്‌ക്രീന്‍ മൂടുന്ന പരസ്യങ്ങളുമായി ഫെയ്‌സ്ബുക്കിന്റെ മേധാവി മാര്‍ക്ക് സക്കര്‍ബര്‍ഗിന്റെ കീഴിലുള്ള വാട്‌സാപ് അടുത്ത വര്‍ഷം മുതല്‍ എത്തുന്നത്. 2014ല്‍ 1900 കോടി ഡോളര്‍ നല്‍കിയാണ് വാട്‌സാപ്പിനെ ഫെയ്‌സ്ബുക് ഏറ്റെടുത്തത്. വാട്‌സാപ്പിന്റെ വാര്‍ഷിക മാര്‍ക്കറ്റിങ് മീറ്റിങ്ങിലാണ് പരസ്യങ്ങള്‍ കൊണ്ടുവരാന്‍ പോകുന്ന കാര്യം വെളിപ്പെടുത്തിയത്. കഴിഞ്ഞ വര്‍ഷം വാട്‌സാപ് നഷ്ടത്തിലാണ് ഓടുന്നതെന്ന് ഫെയ്‌സ്ബുക് പറഞ്ഞിരുന്നു. അടുത്ത വര്‍ഷം മുതല്‍ വാട്‌സാപ്പില്‍ ക്രിപ്‌റ്റോ കറന്‍സി അവതരിപ്പിച്ചേക്കുമെന്നും വാര്‍ത്തകളുണ്ട്. അതോടെ വാട്‌സാപ്പിന്റെ വാണിജ്യവല്‍ക്കരണം പുതിയ തലത്തിലെത്തും. ഈ പുത്തന്‍ മാററം വാട്ട്‌സാപ്പ് യൂസെര്‍സിന് തലവേദനയാകും.  • HASH TAGS
  • #facebook
  • #whatsapp
  • #whatsappnewupdation