അമ്പരപ്പിക്കുന്ന ക്യാച്ച്; ലോകത്തിലെ മികച്ച ക്യാച്ചിനുടമയായി സ്റ്റോക്‌സ്

സ്വന്തം ലേഖകന്‍

May 31, 2019 Fri 09:41 PM

ഓവല്‍: ലോകകപ്പ് ഉദ്ഘാടന മത്സരത്തില്‍ സ്റ്റോക്‌സിന്റെ ക്യാച്ച് കണ്ട് ക്രിക്കറ്റ് ലോകം അന്തം വിട്ട് നില്‍ക്കുകയാണ്. ലോക ക്രിക്കറ്റില്‍ ഇതാദ്യമായല്ല സ്റ്റോക്‌സ് ഇത്തരത്തില്‍ അമ്പരപ്പിക്കുന്ന ഫീല്‍ഡിങ് പ്രകടനം കാഴ്ച വെക്കുന്നത്. ലോക കപ്പ് ഉദ്ഘാടന മത്സരത്തില്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെയുള്ള മാച്ചിലായിരുന്നു ഒരു ക്യാച്ചിലൂടെ കളിയുടെ ഗതി തന്നെ മാറിമറിഞ്ഞത്. 


ദക്ഷിണാഫ്രിക്കന്‍ ഇന്നിങ്‌സിന്റെ 35ാം ഓവറിലായിരുന്നു ആരെയും അതിശയിപ്പിക്കുന്ന ഈ വിക്കറ്റ്. ക്രിക്കറ്റിന്റെ ചരിത്രത്തിലെ തന്നെ മികച്ച ക്യാച്ചുകളുടെ പട്ടികയിലാണ് ക്രിക്കറ്റ് വിദഗ്ദരും ആരാധകരും  സ്റ്റോക്‌സിന്റെ ക്യാച്ച് ഉള്‍പെടുത്തിയിരിക്കുന്നത്. ബാറ്റിങിലും തിളങ്ങിയ സ്റ്റോക്‌സിന്റെ കരുത്തുറ്റ ഇന്നിങ്്‌സായിരുന്നു ഇംഗ്ലണ്ടിന്റെ വിജയത്തിന് അടിത്തറ പാകിയത്. ഇംഗ്ലീഷ് നിരയിലെ ടോപ് സ്‌കോററായതും 89 റണ്‍സ് അടിച്ചു കൂട്ടിയ സ്റ്റോക്‌സ്് തന്നെ.


  • HASH TAGS
  • #sports
  • #stoks
  • #catch