മാസ്‌ക് ധരിക്കാത്തവര്‍ക്കെതിരെ ഇന്ന് 954 കേസുകള്‍

സ്വന്തം ലേഖകന്‍

Apr 30, 2020 Thu 05:50 PM

കോവിഡ് വൈറസ് പടര്‍ന്നു പിടിക്കുന്ന സാഹചര്യത്തില്‍ മാസ്‌ക് ധരിക്കാത്തവര്‍ക്കെതിരെ കര്‍ശന നടപടി. ഇന്ന് മാസ്‌ക് ധരിക്കാത്ത നിരവധി പേര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തു. 954 കേസുകളാണ് ഇതോടെ രജിസ്റ്റര്‍ ചെയ്തത്.വൈറസ് പടര്‍ന്നു പിടിക്കുന്ന സാഹചര്യത്തില്‍ മാസ്‌ക് നിര്‍ബന്ധമാക്കിയിരുന്നു. ഇത് പലരും ധരിക്കാത്ത സാഹചര്യത്തിലാണ് കേസ് രജിസ്ട്രര്‍ ചെയ്ത് തുടങ്ങിയത്. 5000 രൂപ വരെ പിഴ ഈടാക്കുന്നുണ്ട്. കൂടുതല്‍ കരുതലിനും രോഗം പടരാതിരിക്കാനുമാണ് മാസ്‌ക്ക് നിര്‍ബന്ധമാക്കിയത്.


  • HASH TAGS