നാട്ടിലേക്ക് മടങ്ങാന്‍ പ്രവാസികളുടെ തിരക്ക് : ഏറ്റവും കൂടുതല്‍ റജിസ്റ്റര്‍ ചെയ്തത് യുഎഇയില്‍ നിന്ന്

സ്വന്തം ലേഖകന്‍

Apr 30, 2020 Thu 06:26 PM

പ്രവാസികള്‍ക്ക് നാട്ടിലേക്ക് മടങ്ങാന്‍ നോര്‍ക്ക സൈറ്റ് വഴി റജിസ്‌ട്രേഷന്‍ തുടങ്ങിയിരുന്നു. ഇതോടെ പലരാജ്യങ്ങളില്‍ നിന്നും 357468 പേര്‍ റജിസ്ട്രര്‍ ചെയ്തു. ഏറ്റവും കൂടുതല്‍ യുഎഇയില്‍ നിന്നാണ് രജിസ്റ്റര്‍ ചെയ്തത്. 153660 പേരാണ് യുഎഇയില്‍ നിന്ന് രജിസ്റ്റര്‍ ചെയ്തത്.  സൗദിയില്‍ നിന്നും 47628 പേരും രജിസ്റ്റര്‍ ചെയതു. ഏറ്റവും കൂടുതല്‍ ഗല്‍ഫ് രാജ്യങ്ങളില്‍ നിന്നുമാണ് അപ്ലിക്കേഷന്‍ ലഭിച്ചത്. രണ്ടു ഘട്ടമായിട്ടായിരിക്കും നാട്ടിലേക്ക് ഇവരെ കൊണ്ടുവരിക. മുന്‍ഗണന ആദ്യ പരിഗണന നല്‍കുന്ന വിഭാഗങ്ങള്‍ക്കാകും.അവശ്യകാര്യങ്ങള്‍ക്കായി വിദേശത്തുപോയി മടങ്ങിവരാന്‍ സാധിക്കാത്തവര്‍, ഗര്‍ഭിണികള്‍, വിദ്യാര്‍ത്ഥികള്‍, പ്രായമായവര്‍ എന്നിവര്‍ക്കാവും മുന്‍ഗണന. ബന്ധുകളെ കാണാനായി പ്രവാസികള്‍ വരേണ്ട സമയമല്ലിതെന്നും ആവശ്യക്കാര്‍ മാത്രം അപേക്ഷിക്കുക എന്നും മുഖ്യമന്ത്രി പറഞ്ഞു. സ്വന്തമായി വീടും കുടുംബവും അവിടെയുള്ളവര്‍ അപേക്ഷിക്കേണ്ടതില്ലെന്നും അത്തരം വരവ് പിന്നെയാക്കാമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

  • HASH TAGS
  • #pinarayivjayan
  • #pressmeet
  • #pravasi
  • #norka
  • #uaemalayali