പ്രവാസി വ്യവസായി അറക്കല്‍ ജോയിയുടെ മൃതദേഹം സംസ്കരിച്ചു

സ്വന്തം ലേഖകന്‍

May 01, 2020 Fri 12:11 PM

മാനന്തവാടി: ദുബൈയിൽ അന്തരിച്ച പ്രവാസി വ്യവസായി അറക്കൽ ജോയിയുടെ മൃതദേഹം ജന്മനാട്ടിലെത്തിച്ച് സംസ്കരിച്ചു.  മാനന്തവാടി രൂപതയുടെ കത്തീഡ്രല്‍ ഇടവകയായ കണിയാരം സ​​​െന്‍റ് ജോസഫ് കത്തീഡ്രല്‍ പള്ളി സെമിത്തേരിയിലായിരുന്നു സംസ്കാര ചടങ്ങുകള്‍.

 

ദുബൈയില്‍നിന്നും ഇന്നലെ രാത്രി എട്ടോടെ കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്തിച്ച മൃതദേഹം രാത്രി 12ഓടെ മാനന്തവാടിയില്‍ ജോയിയുടെ വസതിയായ അറക്കല്‍ പാലസില്‍ എത്തിച്ചു. ജോയിയുടെ ഭാര്യ സെലിന്‍, മക്കളായ അരുണ്‍ ജോയി, ആഷ്ലിന്‍ ജോയ് എന്നിവരും മൃതദേഹത്തെ അനുഗമിച്ചിരുന്നു.ഏഴരയോടെ പള്ളിയില്‍ എത്തിച്ച മൃതദേഹം പ്രാര്‍ഥനകള്‍ക്ക് ശേഷം മാതാവിന്‍റെ കല്ലറയോട് ചേര്‍ന്നുള്ള കുടുംബ കല്ലറയില്‍ സംസ്കരിച്ചു.


 

  • HASH TAGS
  • #അറക്കല്‍ ജോയി