ഇളവുകള്‍ പ്രഖ്യാപിച്ചാലും പൊതുഗതാഗതം ഉടന്‍ ഉണ്ടാകില്ല

സ്വന്തം ലേഖകന്‍

May 01, 2020 Fri 05:03 PM

കോവിഡ് വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ ലോക്ക്ഡൗണ്‍ ഇളവ് പ്രഖ്യാപിച്ചാലും പൊതുഗതാഗതം ഉടന്‍ ഉണ്ടാകില്ല. കേന്ദ്രം പ്രഖ്യാപിക്കുന്നതിനനുസരിച്ച് സംസ്ഥാനം ഇളവു വരുത്തുമെന്നും ചീഫ് സെക്രട്ടറി ടോം ജോസ് പറഞ്ഞു. 'കേന്ദ്രം അവരുടെ മാനദണ്ഡപ്രകാരമാണ് സോണുകള്‍ തീരുമാനിക്കുന്നത്. സംസ്ഥാന സര്‍ക്കാര്‍ ഒരുപടി കൂടി മുന്നോട്ട് പോയി പ്രൈമറി, സെക്കണ്ടറി കോണ്ടാക്ടുകള്‍ കൂടി നോക്കും. ഇളവുകള്‍ സംബന്ധിച്ച് കേന്ദ്രം മാര്‍ഗരേഖ പുറപ്പെടുവിക്കും'-ടോം ജോസ് പറഞ്ഞു.പൊതു ഗതാഗതം ഈ കാലയളവില്‍ സുരക്ഷിതമല്ലാത്തതുകൊണ്ടാണ് ഈ തീരുമാനം. ഇനി പൊതുഗതാഗതം നിലവില്‍ വന്നാലും കൃത്യമായ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചാവും യാത്ര ക്രമീകരിക്കുക.


  • HASH TAGS