രണ്ടാം മോദി മന്ത്രിസഭയിലെ മന്ത്രിമാരുടെ വകുപ്പുകള്‍ ഇവ

സ്വ ലേ

Jun 01, 2019 Sat 05:21 PM

തുടർച്ചയായ രണ്ടാം മോദി മന്ത്രിസഭയിലെ മന്ത്രിമാരുടെ വകുപ്പുകൾ പ്രഖ്യാപിച്ചു. അമിത് ഷാ ആഭ്യന്തര വകുപ്പ് കൈകാര്യം ചെയ്യും .നിര്‍മലാ സീതാരാമന് ധനകാര്യം.  മുന്‍ മന്ത്രിസഭയില്‍ പ്രതിരോധമന്ത്രിയായിരുന്നു  നിര്‍മ്മലസീതാരാമൻ . രണ്ടാം മോഡി സര്‍ക്കാരില്‍ മാറ്റങ്ങള്‍ വരുത്തിയാണ് മന്ത്രിമാര്‍ക്ക് വകുപ്പുകള്‍ വിഭജിച്ച്‌ നല്‍കിയിരിക്കുന്നത്. വി.മുരളീധരന് വിദേശകാര്യസഹമന്ത്രിസ്ഥാനം ലഭിച്ചു. രാജ്‌നാഥ് സിങ് സിങിന് പ്രതിരോധ വകുപ്പിന്റെയും നിതിന്‍ ഗഡ്കരിക്ക് റോഡ് ട്രാന്‍സ്‌പോര്‍ട്ട് വകുപ്പിന്റെയും ചുമതല ലഭിച്ചു. ചെറുകിട, ഇടത്തര സംരംഭങ്ങളുടെയും വകുപ്പ് ചുമതല ഗഡ്കരിക്കാണ്. എസ്. ജയശങ്കര്‍ വിദേശകാര്യ വകുപ്പ് കൈകാര്യം ചെയ്യും. റെയില്‍വേ വകുപ്പ് പീയുഷ് ഗോയലിനാണ്.


സ്മൃതി ഇറാനിക്ക് ഇത്തവണ വനിതാ ശിശുക്ഷേമമാണ് ലഭിച്ചിരിക്കുന്നത്. ടെക്‌സ്‌റ്റൈല്‍സ് വകുപ്പും സ്മൃതിക്കാണ്. കേരളത്തില്‍ നിന്നുള്ള കേന്ദ്രമന്ത്രി വി. മുരളീധരന്‍ വിദേശ കാര്യ സഹമന്ത്രിയാകും. പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ആണവോര്‍ജം, പെഴ്‌സനല്‍ വകുപ്പുകളാണുള്ളത്. 25 മന്ത്രിമാര്‍ക്കാണ് 58 അംഗമന്ത്രിസഭയില്‍ ക്യാബിനറ്റ് റാങ്കുള്ളത്.


24 സഹമന്ത്രിമാരും, സ്വതന്ത്ര ചുമതലയുള്ള 9 പേരും കേന്ദ്രമന്ത്രിസഭയിലുണ്ട്. മന്ത്രിസ്ഥാനം കുറഞ്ഞതില്‍ ജെ.ഡി.യു കടുത്ത അതൃപ്തിയിലാണ്.രവിശങ്കര്‍ പ്രസാദ് നിയമം, ഐ.ടി, രാം വിലാസ് പാസ്വാന്‍ഭക്ഷ്യം, പൊതുവിതരണം, മുഖ്താര്‍ അബ്ബാസ് നഖ്!വി ന്യൂനപക്ഷകാര്യം ചെയ്യും .


രമേശ് പൊക്രിയാല്‍ മാനവ വിഭവശേഷി, പ്രഹ്ലാദ് ജോഷി പാര്‍ലമെന്ററി, കല്‍ക്കരി, ഖനി വകുപ്പ്, ഡോ. മഹേന്ദ്ര നാഥ് പാണ്ഡെ നൈപുണ്യ വികസനം, സംരംഭകത്വം, അരവിന്ദ് ഗണപത് സാവന്ത് വന്‍കിട വ്യവസായം, പൊതു സംരംഭം, ഗിരിരാജ് സിംഗ്മൃഗസംരക്ഷണം, ഫിഷറീസ്, ഗജേന്ദ്ര സിംഗ് ശെഖാവത്ത് ജലവിഭവം എന്നിങ്ങനെയാണ് നല്‍കിട്ടുളളത്.


പ്രകാശ് ജാവഡേക്കര്‍പരിസ്ഥിതി, നരേന്ദ്ര സിങ് തോമര്‍കൃഷി, ഗ്രാമീണ വികസനം, സദാനന്ദ ഗൌഡരാസവസ്തു, വളം വകുപ്പ്, ഹര്‍സിമൃത് കൌര്‍ ഭക്ഷ്യസംസ്‌കരണം, തവാര്‍ ചന്ദ് ഗലോട്ട് സാമൂഹ്യനീതി, ഉന്നമനം, അര്‍ജ്ജുന്‍ മുണ്ട ട്രൈബല്‍ വകുപ്പ്, ഡോ.ഹര്‍ഷ വര്‍ദ്ധന്‍ ആരോഗ്യം, കുടുംബക്ഷേമവുമാണ് നല്‍കിയിരിക്കുന്നത്.


  • HASH TAGS
  • #bjp