ഞായറാഴ്ച പൂര്‍ണ ഒഴിവ് : പെട്ടെന്ന് പറയുന്നതുകൊണ്ട് നാളെ പൂര്‍ണതോതില്‍ നടപ്പില്‍ വരുത്തണമെന്ന് നിര്‍ബന്ധിക്കില്ലെന്ന് മുഖ്യമന്ത്രി

സ്വന്തം ലേഖകന്‍

May 02, 2020 Sat 08:57 PM

ഇനിമുതല്‍ ഞായറാഴ്ച പൂര്‍ണഒഴിവ്. പക്ഷേ പെട്ടെന്ന് പറയുന്നതുകൊണ്ട് നാളെ പൂര്‍ണതോതില്‍ നടപ്പില്‍ വരുത്തണമെന്ന് നിര്‍ബന്ധിക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. എന്നാല്‍, തുടര്‍ന്നുള്ള ഞായറാഴ്ചകളില്‍ ഈ നിയന്ത്രണം പൂര്‍ണതോതില്‍ നിലവില്‍ വരും. മുഴുവന്‍ ജനങ്ങളും അതുമായി സഹകരിക്കണമെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.


ഞായറാഴ്ച പൂര്‍ണ ഒഴിവുദിവസമായി കണക്കാക്കും കടകളോ ഓഫിസുകളോ ഒന്നും തുറക്കാന്‍ അനുവദിക്കില്ല. വാഹനങ്ങളും അന്ന് പുറത്തിറങ്ങാന്‍ പാടില്ല.


  • HASH TAGS