മറ്റു സംസ്ഥാനങ്ങളില്‍ നിന്നു കേരളത്തിലെത്തുന്നവര്‍ക്ക് കോവിഡ് നെഗറ്റീവ് രേഖ വേണ്ട

സ്വന്തം ലേഖകന്‍

May 04, 2020 Mon 11:24 AM

ഇതര സംസ്ഥാനങ്ങളില്‍ നിന്ന് കേരളത്തില്‍ എത്തുന്നവര്‍ക്ക് കോവിഡ് നെഗറ്റീവ് ആണെന്ന രേഖവേണ്ട. മറ്റു രാജ്യങ്ങളില്‍ നിന്ന് കേരളത്തിലേക്ക് വരുന്നവര്‍ പക്ഷേ രേഖ ഹാജറാക്കണം. അന്തര്‍സംസ്ഥാന യാത്രകളുടെ ഏകോപന ചുമതലയുള്ള പ്രിന്‍സിപ്പല്‍ സെക്രട്ടറി ബിശ്വനാഥ് സിന്‍ഹയാണ് ഇക്കാര്യം അറിയിച്ചത്. ഇത്തരമൊരു സര്‍ട്ടിഫിക്കറ്റ് വേണമെന്ന് കേരളം ഒരിടത്തും ആവശ്യപ്പെട്ടിട്ടില്ലെന്നും മറ്റു രാജ്യങ്ങളില്‍ നിന്ന് ഇന്ത്യയിലെത്തുന്നവര്‍ക്കാണ് കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ആവശ്യമുള്ളതെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്ആദ്യഘട്ടത്തില്‍ അന്യസംസ്ഥാനത്തുള്ള മലയാളികള്‍ക്ക് 30000 പാസുകള്‍ അനുവദിച്ചു.  ഒരു ദിവസം 12699 പേര്‍ക്ക് പാസുകള്‍ ഇനിയുള്ള ദിവസം അനുവദിക്കും. ഇനിയും പാസ് കിട്ടാത്തവര്‍ കോവിഡ് വാര്‍ റൂമില്‍  അറിയിക്കണമെന്നും പ്രിന്‍സിപ്പല്‍ സെക്രട്ടറി അറിയിച്ചു.


  • HASH TAGS