കോവിഡ് ബാധിച്ച് മരിച്ച പോലീസുക്കാരന്റെ കുടുംബത്തിന് ഒരു കോടി പ്രഖ്യാപിച്ച് കെജരിവാള്‍

സ്വന്തം ലേഖകന്‍

May 07, 2020 Thu 01:59 PM

കോവിഡ് ബാധിച്ച് മരണപ്പെട്ട പോലീസ് കോണ്‍സ്ട്രബിളിന്റെ കുടുംബത്തിന് ഒരുകോടി പ്രഖ്യാപിച്ച് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍. ട്വിറ്ററിലൂടെ യാണ് അദ്ദേഹം ഈ കാര്യം അറിയിച്ചത്.സ്വന്തം കുടുംബം മാത്രം നോക്കിയിരിക്കാതെ  കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ ജനങ്ങളുടെ സേവനത്തിനായി ഇറങ്ങിയതാണ് അമിത് എന്ന കോണ്‍സ്ട്രബിൾ, കോവിഡ് വൈറസ് ബാധിച്ച് അദ്ദേഹം നമ്മെ വിട്ടുപിരിഞ്ഞു. അദ്ദേഹത്തെ സല്യൂട്ട് ചെയ്യുന്നു. കൂടാതെ അമിത്തിന്റെ കുടുംബത്തിന് 1 കോടി രൂപ നല്‍കുമെന്നും കെജരിവാള്‍ പറഞ്ഞു.അനില്‍ ബെയ്ജാല്‍ എന്ന ലഫ്റ്റനന്റ്  കേണലിന്റെ ട്വീറ്റിന് മറുപടിയായിട്ടാണ് കെജരിവാള്‍ ഇങ്ങനെ കുറിച്ചത്.


  • HASH TAGS
  • #police
  • #DELHI
  • #aravindkejarival