വമ്പന്‍ ഓഫറുമായി ഫ്‌ളിപ്ക്കാര്‍ട്ട് സെയില്‍ ഇന്നുമുതല്‍

സ്വന്തം ലേഖകന്‍

Jun 01, 2019 Sat 07:56 PM

വന്‍ വിലക്കിഴിവില്‍ ഫ്‌ളിപ്ക്കാര്‍ട്ടിന്റെ ഓഫര്‍ ഇന്നുമുതല്‍. ജൂണ്‍ മൂന്ന് വരെയാണ് വില്‍പന. ടിവിയ്ക്കും മറ്റ് വീട്ടുപകരണങ്ങള്‍ക്കും 75 ശതമാനം വിലക്കിഴിവ് പ്രഖ്യാപിച്ചിട്ടുണ്ട്. ഫര്‍ണിച്ചറുകള്‍ക്ക് 35 മുതല്‍ 75 ശതമാനം വരെയാണ് വിലക്കിഴിവ്. ഇലക്ട്രോണിക് ഉപകരണങ്ങള്‍ക്കും മറ്റ് ഉല്‍പ്പന്നങ്ങള്‍ക്കും വലിയ വിലക്കിഴിവ് വില്‍പനമേളയില്‍ ലഭിക്കും. ആക്സിസ് ബാങ്കുമായി സഹകരിച്ചാണ് വിലപന. ആക്സിസ് ബാങ്കിന്റെ ക്രെഡിറ്റ്/ഡെബിറ്റ് കാര്‍ഡുകളില്‍ 10 ശതമാനം വിലക്കിഴിവ് ലഭിക്കും.


സോണി, ജെബിഎല്‍ ഉള്‍പ്പടെയുള്ള ബ്രാന്റുകളുടെ ഹെഡ്ഫോണുകള്‍ക്കും സ്പീക്കറുകള്‍ക്കും 70 ശതമാനം കിഴിവ് നല്‍കുന്നു. ലാപ്ടോപ്പുകളുടെ വില 12,990 രൂപയിലാണ് തുടങ്ങുന്നത്. 500 രൂപയില്‍ തുടങ്ങുന്ന പവര്‍ ബാങ്കുകളും ലഭിക്കും. മൊബൈല്‍ കേയ്സുകള്‍ക്ക് വില തുടങ്ങുന്നത് 99 രൂപയിലാണ്. 


ടെലിവിഷനുകള്‍ക്ക് 60 ശതമാനം വിലക്കിഴിവുണ്ട്. വിയു, എംഐ, സോണി തുടങ്ങിയ ബ്രാന്റുകളുടെ ടിവികള്‍ ലഭ്യമാണ്. എസിയും, റഫ്രിജറേറ്ററുകളും 50 ശതമാനം വിലക്കിഴിവില്‍ വാങ്ങാം. വമ്പന്‍ ഓഫറില്‍ മികച്ച സെയിലാണ് നടക്കുന്നത്.

  • HASH TAGS
  • #flipkart
  • #axisbank
  • #bigsaleoffer