യുഎഇയില്‍ ഇന്ന് ഏറ്റവും കൂടുതല്‍ കോവിഡ് കേസുകള്‍

ഷെബിന്‍

May 10, 2020 Sun 06:02 PM

യുഎഇയില്‍ ഇന്ന് 781 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. കോവിഡ് വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ ആദ്യമായാണ് ഇത്രയും വലിയ തോതില്‍ ഒരു ദിവസം കോവിഡ് വൈറസ് ബാധ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.13 പേര്‍ കോവിഡ് ബാധിച്ച് ഇന്ന് മരണപ്പെടുകയും ചെയ്തു. കൊറോണ വൈറസിനൊപ്പം മറ്റ് പല രോഗബാധകളാലും ബുദ്ദിമുട്ടുന്നവരാണ് വേഗം മരണപ്പെടുന്നതെന്ന് അധികൃതര്‍ അറിയിച്ചു. എന്നാല്‍ ഇന്ന് 509 പേര്‍ രോഗമുക്തി നേടുകയും ചെയ്തു. ഇതോടെ യുഎഇയില്‍ മൊത്തം 4804 പേര്‍ രോഗമുക്തി നേടി.29000 ഡിറ്റക്ഷന്‍ കിറ്റ് വെച്ച് നടത്തിയ പരിശോധനയിലാണ് ഇത്രയും രോഗബാധിതരെ ഇന്ന് കണ്ടെത്താന്‍ ആയത്. ഇന്നത്തെ 781 കോവിഡ് രോഗികളടക്കം 18198 പേര്‍ യുഎഇയില്‍ കോവിഡ് ബാധിതരാണ്. 198 പേര്‍ ഇതിനോടകം മരണപ്പെടുകയും ചെയ്തു.


  • HASH TAGS