വയനാട്ടിലെ 11 മാസം പ്രായമായ കുഞ്ഞിന് രോഗം സ്ഥിരീകരിച്ചത് രണ്ടാമത്തെ ടെസ്റ്റില്‍

സ്വന്തം ലേഖകന്‍

May 11, 2020 Mon 06:01 PM

ഇന്ന് രോഗം സ്ഥിരീകരിച്ചതില്‍ 11 മാസം പ്രായമായ കുഞ്ഞും. എന്നാല്‍ വയനാട്ടിലെ 11 മാസം പ്രായമായ കുഞ്ഞിന് രോഗം സ്ഥിരീകരിച്ചത് രണ്ടാമത്തെ ടെസ്റ്റിലാണ്. സെക്കന്‍ഡറി കോണ്ടാക്ടിന്റെ ഭാഗമായി ഈ കുഞ്ഞിന്റെ അടക്കം ബന്ധുക്കളുടെയൊക്കെ സ്രവങ്ങള്‍ പരിശോധനക്ക് അയച്ചിരുന്നു. ആദ്യം ഈ കുഞ്ഞിന്റെ ഫലം നെഗറ്റീവായിട്ടാണ് എത്തിയത്. പിന്നീട് കുട്ടി രോഗലക്ഷണങ്ങള്‍ കാണിക്കാന്‍ തുടങ്ങിയതോടെ വീണ്ടും സ്രവപരിശോധന നടത്തുകയും കുട്ടിക്ക് രോഗബാധയുണ്ടെന്ന് കണ്ടെത്തുകയുമായിരുന്നു. കഴിഞ്ഞ ദിവസം വയനാട്ടില്‍ രോഗം സ്ഥിരീകരിച്ച കോയമ്പേട് മാര്‍ക്കറ്റിലെ ട്രക്ക് ഡ്രൈവറുടെ മകളുടെ മകനാണ് രോഗബാധ. സമ്പര്‍ക്കത്തിലൂടെയാണ് കുഞ്ഞിന് രോഗം പകര്‍ന്നത്. കുഞ്ഞിനൊപ്പം കുടുംബാഗങ്ങളുടെയും പരിശോധന നടത്തിയിരുന്നു. എന്നാല്‍ പരിശോധനാ ഫലങ്ങള്‍ എല്ലാം നെഗറ്റീവായിരുന്നു. എന്നാല്‍ കുഞ്ഞിനും ആദ്യ പരിശോധന നെഗറ്റീവായിരുന്നതു കൊണ്ട് രണ്ടാം തവണ ഇവരുടെയും സ്രവങ്ങള്‍ പരിശോധനക്ക് അയച്ചിട്ടുണ്ട്.


  • HASH TAGS