തിങ്കളാഴ്​ചയെത്തിയ 6 പ്രവാസികള്‍ക്ക്​ കൊറോണ ​ ലക്ഷണം; ആശുപത്രികളിലേക്ക് മാറ്റി

സ്വന്തം ലേഖകന്‍

May 12, 2020 Tue 10:49 AM

കോഴിക്കോട്​: ബഹ്‌‍‍റൈനില്‍ നിന്ന്​ തിങ്കളാഴ്​ച രാത്രി കരിപ്പൂര്‍ വിമാനത്താവളത്തില്‍ വന്നിറങ്ങിയ പ്രവാസികളില്‍ നാല് പേര്‍ക്ക് കൊറോണ  ലക്ഷണങ്ങള്‍.പാലക്കാട് സ്വദേശിയായ ഒരാള്‍ക്കും കോഴിക്കോട് സ്വദേശികളായ മൂന്ന് പേര്‍ക്കുമാണ്  രോഗ ലക്ഷണങ്ങള്‍ കണ്ടെത്തിയത്​.


ഇവരെ കോഴിക്കോട് ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ഐസൊലേഷന്‍ കേന്ദ്രത്തിലേക്ക്​ മാറ്റി. ദുബൈയില്‍ നിന്ന്​ നെടുമ്പാശ്ശേരി അന്താരാഷ്​ട്ര വിമാനത്താവളത്തിലെത്തിയ രണ്ട്​ പ്രവാസികള്‍ക്കും കൊറോണ ലക്ഷണങ്ങള്‍ കണ്ടെത്തി​. ഇവരെ കളമശ്ശേരി മെഡിക്കല്‍ കോളജ്​ ആശുപത്രിയിലേക്ക്​ മാറ്റിയിട്ടുണ്ട്.കരിപ്പൂര്‍ വിമാനത്താവളത്തിലെത്തിയവരില്‍ കൊറോണ ​ ലക്ഷണങ്ങളില്ലെങ്കിലും ചില ആരോഗ്യ പ്രശ്‌നങ്ങള്‍ അനുഭവപ്പെട്ടതിനെ തുടര്‍ന്ന്​ മൂന്ന് പേരെ​ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കും ഒരാളെ സ്വകാര്യ ആശുപത്രിയിലേക്കും മാറ്റി.


  • HASH TAGS
  • #kerala
  • #kozhikode
  • #Covid