ബിപിഎല്‍,അന്ത്യോദയ കാര്‍ഡ് ഉടമകള്‍ക്ക് 1000രൂപ ധനസഹായം വ്യാഴാഴ്ച മുതല്‍ വിതരണം ചെയ്യും

സ്വന്തം ലേഖകന്‍

May 12, 2020 Tue 02:58 PM

തിരുവനന്തപുരം: കൊറോണ  സാമ്പത്തിക  പാക്കേജിന്റെ ഭാഗമായി ധനസഹായമോ പെന്‍ഷനോ ലഭിക്കാത്തവര്‍ക്ക് 1000 രൂപ വീതമുള്ള ധനസഹായം വ്യാഴാഴ്ച മുതല്‍ വിതരണം ചെയ്യും. ഇതുവരെ ഒരു ക്ഷേമപെന്‍ഷനോ ധനസഹായമോ ലഭിക്കാത്ത ബിപിഎല്‍,അന്ത്യോദയ കാര്‍ഡ് ഉടമകള്‍ക്കാണ് സഹായം ലഭിക്കുക.


ഗുണഭോക്താക്കളുടെ പട്ടിക ബുധനാഴ്ച റേഷന്‍ കടകളില്‍ പ്രസിദ്ധീകരിക്കും. സഹകരണ ബാങ്കുകള്‍ വഴിയാണ് ധനസഹായം നല്‍കുന്നത്.  14,78,236 കുടുംബങ്ങള്‍ക്ക് സഹായം ലഭിക്കും.  

  • HASH TAGS
  • #bpl