ലോക്ക്ഡൗണ്‍ തുടരും : വിശദാംശങ്ങള്‍ 18 ന് മുന്‍പ് പറയും

സ്വന്തം ലേഖകന്‍

May 12, 2020 Tue 08:41 PM

രാജ്യത്ത് ലോക്ക്ഡൗണ്‍ തുടരും. ഇതിന്റെ മാനദണ്ഡങ്ങള്‍ എങ്ങനെയെന്ന് പിന്നീട് പറയും. കോവിഡ് വൈറസ് ബാധ പടരുന്ന സാഹചര്യത്തില്‍ കൂടുതല്‍ വിശദാംശങ്ങള്‍ 18 ന് മുന്‍പ് പറയുമെന്ന് പ്രധാനമന്ത്രി.


കോവിഡ് പ്രതിസന്ധി മറികടക്കാന്‍ 20 ലക്ഷം കോടിയുടെ പാക്കേജും പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചു. രാജ്യത്തെ ഈ പ്രതിസന്ധി മറികടക്കാനും വിവിധ മേഖലകള്‍ക്ക് ഊര്‍ജം പകരാനുമാണ് ഈ പദ്ധതി എന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. നമ്മള്‍ തകരില്ല തോല്‍ക്കില്ല കോടി കണക്കിന് ജനങ്ങള്‍ വെല്ലുവിളി നേരിടുന്നു. ഇത്തരമൊരു പ്രതിസന്ധി ലോകം മുന്‍പ് നേരിട്ടിട്ടില്ല. കോവിഡില്‍ നിന്ന് നമ്മള്‍ മറിക്കടക്കും. ഭാരതത്തില്‍ ടെക്‌നോളജി ഉണ്ട് നല്ല ശൃഖലയുണ്ട്, ഇവ നമ്മള്‍ ആധുനികവല്‍കരിക്കും. അതുകൊണ്ട് നമ്മള്‍ ഇതും മറികടക്കും. നമ്മുടെത് വലിയ ജനാധിപത്യ രാജ്യമാണ് സ്വയം പര്യാപ്തത നേടിയാല്‍ 21 നൂറ്റാണ്ട് ഇന്ത്യയുടേതാവും എന്നും അദ്ദേഹം പറഞ്ഞു.


  • HASH TAGS
  • #india
  • #naredramodi
  • #modi
  • #Covid19