ധാരാവിയില്‍ കൊറോണ വൈറസ് ബാധിതരുടെ എണ്ണം ആയിരം കടന്നു

സ്വന്തം ലേഖകന്‍

May 14, 2020 Thu 01:15 PM

മുംബൈ: ധാരാവിയില്‍ കൊറോണ വൈറസ് ബാധിതരുടെ എണ്ണം ആയിരം കടന്നു.  1028 പേര്‍ക്കാണ് ധാരാവിയില്‍ ഇതുവരെ രോഗം സ്ഥിരീകരിച്ചത്. 40 പേരാണ് വൈറസ് ബാധമൂലം ഇവിടെ മരിച്ചത്.മുംബൈയില്‍ മാത്രം 15,581 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചിരിക്കുന്നത്.

 

മഹാരാഷ്ട്രയില്‍ വൈറസ് ബാധിതരുടെ എണ്ണം കാല്‍ലക്ഷം കവിഞ്ഞു. ഇതുവരെ 26948 പേര്‍ക്കാണ് ഇവിടെ വൈറസ് ബാധ സ്ഥിരീകരിച്ചിരിക്കുന്നത്. 1028 പേരാണ് സംസ്ഥാനത്ത് വൈറസ് ബാധമൂലം മരിച്ചത്.


 

  • HASH TAGS
  • #india
  • #maharshtra
  • #Covid