രാജ്യത്തിന്റെ ഏത് കോണിലും തൊഴിലാളിക്ക് മിനിമം വേതനം ഉറപ്പാക്കും

സ്വന്തം ലേഖകന്‍

May 14, 2020 Thu 05:21 PM

രണ്ടാം ഘട്ട സാമ്പത്തിക പാക്കേജില്‍ രാജ്യത്തെ ഏത് കോണിലെയും തൊഴിലാളികള്‍ക്ക് മിനിമം വേതനം ഉറപ്പാക്കുമെന്ന് കേന്ദ്ര ധനമന്ത്രി. ആത്മനിര്‍ഭര്‍ ഭാരത് അഭ് യാന്‍ പാക്കേജിന്റെ രണ്ടാംഘട്ടം വിശദീകരിച്ച് സംസാരിക്കുകയായിരുന്നു കേന്ദ്രധനമന്ത്രി നിര്‍മലാ സീതാരാമന്‍. രാജ്യത്തെ പ്രാദേശിക മേഖലകളിലെ വ്യതിയാനം ഒഴിവാക്കി എല്ലാവര്‍ക്കും തുല്യമായ വേതനം ഉറപ്പ് വരുത്തുമെന്നും പറഞ്ഞു.സ്ത്രീ സുരക്ഷ ഉറപ്പാക്കും. കുടിയേറ്റ തൊഴിലാളികളെ സംരക്ഷിക്കാന്‍ തൊഴിലുറപ്പ് പദ്ധതികള്‍ ഉറപ്പാക്കും. 1.87 ലക്ഷം ഗ്രാമപഞ്ചായത്തുകളെ തൊഴിലുറപ്പ് പദ്ധതിയുടെ പരിധിയില്‍ കൊണ്ടുവന്നു. 202 രൂപയായി തൊഴിലുറപ്പ് വേതനം ഉയര്‍ത്താന്‍ സാധിച്ചു. മണ്‍സൂണ്‍ കാലത്തും തൊഴിലുറപ്പ് പദ്ധതിയുമായി മുന്നോട്ടുപോകണമെന്നും ധനമന്ത്രി പറഞ്ഞു. 10 ല്‍ കൂടുതല്‍ തൊഴിലാളികള്‍ ജോലി നല്‍കുന്ന സംരംഭങ്ങളില്‍ ഇഎസ്ഐ ആനുകൂല്യം നിര്‍ബന്ധമാക്കണം. സാമൂഹ്യസുരക്ഷാ പദ്ധതികള്‍ എല്ലാവര്‍ക്കും ഉറപ്പാക്കും. എല്ലാ തൊഴിലിടങ്ങളും സ്ത്രീകള്‍ക്കായി തുറന്നു നല്‍കുമെന്നും മന്ത്രി പറഞ്ഞു. ആദ്യഘട്ടത്തില്‍ സാധാരണക്കാരെയും കര്‍ഷകരെയും തൊഴിലാളികളെയും ഭാഗമാക്കിയില്ല എന്ന പരാതിക്കെതിരായിട്ടാണ് ഇന്നത്തെ ഒന്‍പത് മേഖലകളിലെയും പ്രമുഖ പ്രഖ്യാപനം.
  • HASH TAGS