സംസ്ഥാനത്ത് ഇന്ന് 16 പേര്‍ക്ക് കൊറോണ

സ്വലേ

May 15, 2020 Fri 05:47 PM

കേരളത്തിൽ  ഇന്ന് 16 പേര്‍ക്ക് കൊറോണ  സ്ഥിരീകരിച്ചു.  വയനാട് 5, മലപ്പുറം 4, ആലപ്പുഴ, കോഴിക്കോട് 2 വീതം, കൊല്ലം, പാലക്കാട്, കാസര്‍കോട് ഒന്നുവീതം എന്നിങ്ങനെയാണ് പോസിറ്റീവ് ആയത്.രോഗം സ്ഥിരീകരിച്ചതിൽ  ഏഴു പേര്‍ വിദേശത്തു നിന്നു വന്നവരാണ്. മുംബൈയില്‍ നിന്നു വന്ന രണ്ടു പേര്‍ക്കും തമിഴ്‌നാട്ടില്‍ നിന്ന് വന്ന നാലു പേര്‍ക്കും  രോഗബാധ ഉണ്ടായി. മൂന്നു പേര്‍ക്ക് രോഗബാധ ഉണ്ടായത് സമ്പര്‍ക്കത്തിലൂടെയാണ്. ഇന്ന് ആരുടെയും പരിശോധനാഫലം നെഗറ്റീവ് ആയിട്ടില്ല.

  • HASH TAGS
  • #Covid19