തീ​പി​ടിത്തം; കു​ന്ദ​മം​ഗ​ല​ത്ത് ആ​ഡം​ബ​ര കാ​റു​ക​ള്‍ ക​ത്തി ന​ശി​ച്ചു

സ്വ ലേ

May 16, 2020 Sat 10:00 AM

കോ​ഴി​ക്കോ​ട്: തീ​പി​ടി​ത്ത​ത്തെ തു​ട​ര്‍​ന്ന് കു​ന്ദ​മം​ഗ​ല​ത്ത് വ​ര്‍​ക്ക്‌​ഷോ​പ്പി​ലെ ആ​ഡം​ബ​ര കാ​റു​ക​ള്‍ ക​ത്തി ന​ശി​ച്ചു.ശ​നി​യാ​ഴ്ച രാ​വി​ലെ 6 മണിയ്‌ക്   ഉ​ണ്ടാ​യ​ തീപിടുത്തത്തിൽ 11 ബെ​ന്‍​സ് കാ​റു​ക​ളാ​ണ് ക​ത്തി ന​ശി​ച്ച​ത്. വെ​ള്ളി​മാ​ട് സ്വ​ദേ​ശി​യാ​യ ജോ​ഫി​യു​ടെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള എ​മി​റേ​റ്റ്‌​സ് എ​ന്ന വ​ര്‍​ക്ക്‌​ഷോ​പ്പി​നാ​ണ് തീ ​പി​ടി​ച്ച​ത്.  13 ബെ​ന്‍​സ് കാ​റു​ക​ളാ​ണ് വ​ര്‍​ക്ക്‌​ഷോ​പ്പി​ലു​ണ്ടാ​യി​രു​ന്ന​ത്. ഷോ​ര്‍​ട്ട്‌​സ​ര്‍​ക്യൂ​ട്ടാ​ണ് അ​പ​ക​ട കാ​ര​ണ​മെ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം. സം​ഭ​വ​ത്തെ​ക്കു​റി​ച്ച്‌ പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

  • HASH TAGS
  • #car
  • #kunnamangalam